ബാങ്ക് ഓഫ് ബറോഡയുടെ 1TB ഡാറ്റ ചോർന്നതായി റിപ്പോർട്ട്, അക്കൗണ്ട് വിവരങ്ങളടക്കം പങ്കുവെച്ച് ഹാക്കർമാർ

ന്യൂഡൽഹി: ബാങ്ക് ഓഫ് ബറോഡയുടെ സിസ്റ്റത്തിൽ നിന്ന് 1TB (ടെറാബൈറ്റ്) സെൻസിറ്റീവ് ഡാറ്റ ചോർന്നതായി റിപ്പോർട്ട്.
ഉപഭോക്താക്കളുടെ ആധാർ നമ്പറുകൾ, സേവിംഗ്‌സ് - കറന്റ് അക്കൗണ്ട് വിവരങ്ങൾ, ലോൺ വിവരങ്ങൾ, നെറ്റ് ബാങ്കിംഗ് യൂസർ ഡീറ്റെയിൽസ്, എൻആർഐ - കോർപ്പറേറ്റ് ബാങ്കിംഗ് സേവന റെക്കോർഡുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, ബാങ്കിന്റെ ആഭ്യന്തര ഓഡിറ്റ് റിപ്പോർട്ടുകൾ, വിജിലൻസ് അന്വേഷണങ്ങൾ, ബ്രാഞ്ച് - എടിഎം സംബന്ധമായ റെക്കോർഡുകൾ എന്നിവയും ചോർന്നതായാണ് വിവരം
TripleX എന്നറിയപ്പെടുന്ന ഒരു ഹാക്കിംഗ് ഗ്രൂപ്പാണ് ഈ ആക്രമണത്തിന് പിന്നിലെന്നാണ് കരുതപ്പെടുന്നത്. നേരത്തെ ഇൻഡോനേഷ്യയിലെ ഒരു വലിയ ബാങ്കിലും ഇവർ സമാനമായ രീതിയിൽ ആക്രമണം നടത്തിയിരുന്നു.
ചോർന്ന ഡാറ്റ ഡാർക്ക് വെബിൽ സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ടെന്ന് ഹാക്കർമാർ അവകാശപ്പെടുന്നു. ബാങ്ക് ഓഫ് ബറോഡ ഈ ഡാറ്റ ചോർച്ചയെക്കുറിച്ച് ആഭ്യന്തരമായി അന്വേഷണം നടത്തിവരികയാണ്. ബാങ്ക് ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.
Content Highlights: 1TB of sensitive Bank of Baroda data leaked online., Compromised data includes Aadhaar, loan records, and net banking details., TripleX hacking group suspected of the cyberattack., Leaked information made available on the dark web., Internal investigation by the bank is currently ongoing.