ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ മാധ്യമങ്ങളുമായി വരുമാനം പങ്കിടണം; കർശന നിർദേശം നൽകി കേന്ദ്രം

ന്യൂഡൽഹി: വാർത്താമാധ്യമങ്ങളിലെ ഉള്ളടക്കം ഉപയോഗിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ മാധ്യമസ്ഥാപനങ്ങളുമായി വരുമാനം പങ്കുവെക്കണമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. സ്വമേധയാ വരുമാനം പങ്കുവെക്കുന്നില്ലെങ്കിൽ മറ്റുരാജ്യങ്ങളിൽ അതിനായി നിയമനിർമാണം നടത്തിയ കാര്യവും മന്ത്രി ഓർമ്മിപ്പിച്ചു.
ഡിജിറ്റൽ ന്യൂസ് പബ്ലിഷേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച ഡി.എൻ.പി.എ. കോൺക്ലേവ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. പ്രമുഖ മാധ്യമസ്ഥാപനങ്ങൾമുതൽ ഉൾപ്രദേശങ്ങളിലെ സ്വതന്ത്രസ്രഷ്ടാക്കൾവരെ ഇക്കാര്യം ശ്രദ്ധിക്കണം. മാധ്യമപ്രവർത്തകർ, പരമ്പരാഗത മാധ്യമങ്ങൾ, ഇൻഫ്‌ളുവൻസേഴ്സ്, പ്രൊഫസർമാർ, ഗവേഷകർ എന്നിവർക്കെല്ലാം ഇത് ബാധകമാകണം.
സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകൾ ഉള്ളടക്കത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണം ആരുടെയും അനുമതിയില്ലാതെ ഒരാളുടെ മുഖം, ശബ്ദം എന്നിവയുപയോഗിച്ച് സിന്തറ്റിക് കണ്ടന്റ് സൃഷ്ടിക്കരുത്. അത്തരം ഉള്ളടക്കം സൃഷ്ടിക്കുന്നുണ്ടെങ്കിൽ അവരുടെ അനുമതി ആവശ്യമാണ് -കേന്ദ്രമന്ത്രി പറഞ്ഞു.
Content Highlights: Digital platforms are urged to share revenue with news media for content usage., The government may introduce legislation if voluntary revenue sharing fails., Social media platforms must take responsibility for the content they host., Creating synthetic content using a person's likeness requires their explicit consent.