‘772 വോട്ടർമാരുള്ളിടത്ത് ബിജെപിക്ക് 909 വോട്ട്’; EVM ക്രമക്കേടിൽ വ്യക്തമായ തെളിവ്, ഞെട്ടിക്കുന്നതെന്ന് കെജ്രിവാൾ

#ന്യൂസ് ഡെസ്ക്
അരവിന്ദ് കെജ്രിവാൾ | Photo: ANI
അരവിന്ദ് കെജ്രിവാൾ | Photo: ANI

ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ (EVM) കൃത്രിമത്വം നടന്നിട്ടുണ്ടെന്ന ഗുരുതര ആരോപണവുമായി ആം ആദ്മി പാർട്ടി കൺവീനറും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. തൃണമൂൽ കോൺഗ്രസ് മമത വിഭാഗം നേതാവ് അഭിഷേക് ബാനർജി എക്സിൽ പങ്കുവെച്ച കുറിപ്പ് റീ പോസ്റ്റ് ചെയ്തുകൊണ്ടാണ് കെജ്രിവാളിന്റെ പ്രതികരണം.

ഉപതിരഞ്ഞെടുപ്പ് നടന്ന ബംഗാളിലെ റെജിനഗർ മണ്ഡലത്തിലെ 109-ാം ബൂത്തിൽ രജിസ്റ്റർ ചെയ്ത വോട്ടർമാരുടെ ആകെ എണ്ണം 772 ആണെന്നും എന്നാൽ ഇവിടെ ബിജെപിക്ക് 909 വോട്ടുകൾ ലഭിച്ചെന്നാണ് റിപ്പോർട്ടെന്നും ആയിരുന്നു അഭിഷേക് എക്‌സിൽ കുറിച്ചു. ഈ തിരഞ്ഞെടുപ്പ് കണക്ക് വിശദീകരിക്കാൻ ഉത്തരകൊറിയ പോലും ബുദ്ധിമുട്ടുമെന്നും അദ്ദേഹം പരിഹസിച്ചു. ഒരു ബൂത്തിൽ നിന്ന് ഒരു പാർട്ടിക്ക് മുഴുവൻ വോട്ടർമാരേക്കാളും കൂടുതൽ വോട്ടുകൾ എങ്ങനെ ലഭിക്കുമെന്ന് അഭിഷേക് ബാനർജി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനോടായി ചോദിച്ചിരുന്നു.

ഈ കണക്കുകൾ ചൂണ്ടിക്കാട്ടിയാണ് കെജ്രിവാളിന്റെ ആരോപണം. ഇ.വി.എം കൃത്രിമത്വത്തിന് വ്യക്തമായ തെളിവ ലഭിച്ചുവെന്നും ഇത് ഞെട്ടിക്കുന്നതാണെന്നും കെജ്രിവാൾ എക്സിൽ ആരോപിച്ചു.

Content Highlights: Arvind Kejriwal claimed clear evidence of EVM tampering following a Bengal bypoll anomaly., TMC leader Abhishek Banerjee highlighted a booth where BJP received 909 votes despite having only 772 registered voters., Questions were raised directly to Chief Election Commissioner Gyanesh Kumar regarding the mathematical impossibility of the voting numbers.