വ്യത്യസ്തം ഈ ആദരം; ബിപിന്‍ റാവത്തിന് അരയാല്‍ ഇലയില്‍തീര്‍ത്ത ചിത്രംകൊണ്ട് അന്ത്യാഞ്ജലി

ന്യൂഡല്‍ഹി: തമിഴ്‌നാട്ടില്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച സംയുക്ത സേനാമേധാവി ബിപിന്‍ റാവത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കുകയാണ് രാജ്യം. റാവത്തിന്റെ ഭാര്യ മധുലിക ഉള്‍പ്പെടെ 13 പേര്‍ക്കാണ് ദുരന്തത്തില്‍ ജീവന്‍ നഷ്ടമായത്. ബിപിന്‍ റാവത്തിന് വ്യത്യസ്തമായ രീതിയില്‍ ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടുള്ള വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ്.
അരയാലിന്റെ ഇലയില്‍ റാവത്തിന്റെ ചിത്രം തീര്‍ത്താണ് ഈ അന്ത്യാഞ്ജലി. ശശി അദ്കര്‍ എന്ന കലാകാരനാണ് ഈ സൃഷ്ടിക്കു പിന്നില്‍. 'കേസരി' എന്ന ചിത്രത്തിലെ 'തേരി മിട്ടി' എന്ന ഗാനവും പശ്ചാത്തലത്തില്‍ ചേര്‍ത്തിട്ടുണ്ട്.
റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഉള്‍പ്പെടെയുള്ളവര്‍ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
ഡിസംബർ എട്ടിനുണ്ടായ ഹെലികോപ്റ്റർ അപകടത്തില്‍ ജനറല്‍ ബിപിന്‍ റാവത്ത്, ഭാര്യ ഡോ. മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ്. ലിഡ്ഡര്‍, ലഫ് കേണല്‍ ഹര്‍ജീന്ദര്‍ സിങ്, നായക് ഗുരു സേവക് സിങ്, നായക് ജിതേന്ദ്രകുമാര്‍, ലാന്‍സ് നായക് വിവേക് കുമാര്‍, ലാന്‍സ് നായക് ബി. സായി തേജ, ഹവില്‍ദാര്‍ സത്പാല്‍, ജൂനിയര്‍ വാറന്റ് ഓഫീസറും സൂലൂരിലെ ഫ്‌ലൈറ്റ് എന്‍ജിനിയറുമായ തൃശ്ശൂര്‍ പുത്തൂര്‍ സ്വദേശി പ്രദീപ്, ജൂനിയര്‍ വാറന്റ് ഓഫീസര്‍ ദാസ്, പൈലറ്റ് വിങ് കമാന്‍ഡര്‍ ചൗഹാന്‍, സ്‌ക്വാഡ്രണ്‍ ലീഡര്‍ കുല്‍ദീപ് സിങ് എന്നിവരാണ് മരിച്ചത്.
content highlights: artist pays tribute to bipin rawat with leaf art
Content Highlights: