സിങ്കം അണ്ണാമലെ ബിജെപിയില്‍ ചേര്‍ന്നു

Image credi; Facebook
Image credi; Facebook

ചെന്നൈ:  മുന്‍ ഐപിഎസ് ഓഫീസര്‍ കെ. അണ്ണാമലെ ബിജെപിയില്‍ ചേര്‍ന്നു. കര്‍ണാടകയിലുടനീളം സിങ്കം എന്ന പേരില്‍ പ്രശസ്തനായ ഉദ്യോഗസ്ഥനാണ് അദ്ദേഹം. വര്‍ഷങ്ങളോളം കര്‍ണാടകയില്‍ സേവനം അനുഷ്ഠിച്ച  അണ്ണാമലെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനാണെന്ന് പറഞ്ഞ് 2014ല്‍ ജോലിയില്‍ നിന്ന് രാജിവയ്ക്കുകയായിരുന്നു. 

ന്യൂഡല്‍ഹിയില്‍ വെച്ചുനടക്കുന്ന ചടങ്ങില്‍ ബിജെപി പ്രസിഡന്റ് ജെ.പി നഡ്ഡയുടെ സാനിധ്യത്തില്‍ 39കാരനായ അണ്ണാമലെ പാര്‍ട്ടി അംഗത്വം സ്വീകരിക്കും.  ബിജെപി ഒരു ദേശീയ പാര്‍ട്ടിയാണെന്നും താന്‍ ഒരു ദേശീയ വാദിയാണെന്നും തമിഴ്‌നാടിന് പുതിയ ദിശയും കാഴ്ചപ്പാടും നല്‍കാന്‍ ബിജെപിക്ക് മാത്രമെ കഴിയുവെന്നും അതിനാലാണ് താന്‍ ബിജെപിയില്‍ ചേരുന്നതെന്നും അംഗത്വം സ്വീകരിക്കുന്നതിന് മുമ്പ് അണ്ണാമലെ വ്യക്തമാക്കി.

ജോലിയില്‍ നിന്ന് രാജിവെച്ച ശേഷം കോയമ്പത്തൂരിലെയും കരൂരിലെയും കര്‍ഷകര്‍ക്ക് വേണ്ടി അണ്ണാമലെ  ഒരു സംഘടന രൂപവത്കരിച്ചിരുന്നു.

Content Highlight: Annamalai to join Tamil Nadu BJP  

Content Highlights: