വ്യോമസേനയുടെ മിഗ്-21 യുദ്ധവിമാനം വീടിന് മുകളിലേക്ക് തകര്‍ന്നുവീണു; 4 മരണം

ജയ്പൂര്‍ (രാജസ്ഥാന്‍): വ്യോമസേനാവിമാനം വീടിന് മുകളിലേക്ക് തകര്‍ന്നു വീണ് നാലു പേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. പൈലറ്റ് ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.
മിഗ്-21 യുദ്ധവിമാനമാണ് രാജസ്ഥാന്‍ ദാബ്‌ലിയിലെ ഹനുമാന്‍ഘട്ടില്‍ തകര്‍ന്നുവീണത്.
തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. സുരത്ഘഡില്‍ നിന്നു പുറപ്പെട്ട വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി.
Content Highlights: airforces aircraft crashes in rajasthan 2 dead