വിമാനം ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഭീഷണി, കത്ത് ലഭിച്ചത് സീറ്റിനടിയില്‍ നിന്ന്

അഹമ്മദാബാദ്: സര്‍ദാര്‍ പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബ് ഭീഷണി കത്ത് കണ്ടെത്തി. തിങ്കളാഴ്ച രാവിലെ വിമാനത്താവളത്തിലെത്തിയ ജിദ്ദ-അഹമ്മദാബാദ് അന്തര്‍ദേശീയ വിമാനത്തിന്റെ സീറ്റിനടിയില്‍ നിന്നാണ് കത്ത് ലഭിച്ചത്. തുടര്‍ന്ന് അധികൃതര്‍ വിമാനം പരിശോധിച്ചെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. പോലീസും ബോംബ് സ്‌ക്വാഡും മറ്റ് സുരക്ഷാ ഏജന്‍സികളും ചേര്‍ന്നാണ് പരിശോധന നടത്തിയത്.
ജിദ്ദയില്‍ നിന്നുള്ള വിമാനം രാവിലെയാണ് അഹമ്മദാബാദ് വിമാനത്താവളത്തിലെത്തിയത്. യാത്രക്കാരെല്ലാം ഇറങ്ങിയതിന് ശേഷം ശുചീകരണ തൊഴിലാളിയാണ് ബോംബ് സ്‌ഫോടന ഭീഷണിയടങ്ങുന്ന കുറിപ്പ് സീറ്റിനടിയില്‍ നിന്ന് കണ്ടെത്തിയത്. പോലീസും സുരക്ഷാ ഏജന്‍സികളും അന്വേഷണം ആരംഭിച്ചുവെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
ഫോറന്‍സിക് വിദഗ്ദരും സ്ഥലത്തെത്തി വിരലടയാളം, കയ്യെഴുത്ത് ഉള്‍പ്പടെയുള്ളവ പരിശോധിക്കുന്നുണ്ട്.
2024 ല്‍ നിരവധി ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് നേരെ സമാനമായ ബോംബ് ഭീഷണികള്‍ വന്നിരുന്നു. ഇമെയില്‍ വഴിയും സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയുമാണ് ഇത്തരത്തില്‍ സന്ദേശങ്ങള്‍ വന്നിരുന്നത്. ഇതേ തുടര്‍ന്ന് വിമാനങ്ങളുടെ യാത്രകള്‍ വൈകുകയും ഒഴിവാക്കുകയും ചെയ്യേണ്ട സ്ഥിതിയുണ്ടായി. അധികൃതര്‍ നടത്തിയ പരിശോധനകളില്‍ ഭീഷണികളെല്ലാം വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. ചില കേസുകളില്‍ ഭീഷണി സന്ദേശമയച്ച ചിലര്‍ പിടിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
Content Highlights: A bomb threat letter was found at Sardar Vallabhbhai Patel International Airport in Ahmedabad.