ബിഎസ്എഫിനെതിരെ പ്രമേയം: ദേഹപരിശോധന സംബന്ധിച്ച എംഎല്‍എയുടെ പരാമര്‍ശം വിവാദമായി

കൊൽക്കത്ത: അതിര്‍ത്തി രക്ഷാ സേന(ബി.എസ്.എഫ്) യുടെ അധികാര പരിധി വര്‍ധിപ്പിച്ച കേന്ദ്ര നീക്കത്തിനെതിരെ പ്രമേയം പാസാക്കി പശ്ചിമ ബംഗാള്‍ നിയമസഭ. പ്രമേയ ചര്‍ച്ചയ്ക്കിടെ ബിഎസ്എഫിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ ഉദയന്‍ ഗുഹ നടത്തിയ പരാമര്‍ശം സഭയില്‍ നാടകീയ രംഗങ്ങള്‍ക്ക് ഇടയാക്കി. ബിഎസ്എഫ് ജവാന്‍ തന്റെ അമ്മയുടെ ദേഹപരിശോധന നടത്തുന്നത് കണ്ടുനില്‍ക്കേണ്ടിവരുന്ന കുട്ടിക്ക് ഒരിക്കലും ദേശസ്‌നേഹിയാകാന്‍ കഴിയില്ലെന്ന പരാമര്‍ശമാണ് വിവാദമായത്.
പരാമർശത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. എന്നാല്‍ തൃണമൂല്‍ എംഎൽഎയുടെ പരാമർശം രേഖകളിൽ നിന്ന് നീക്കം ചെയ്യാൻ സ്പീക്കർ ബിമൻ ബാനർജി തയ്യാറായില്ല. അന്താരാഷ്ട്ര അതിര്‍ത്തികളില്‍ ബിഎസ്എഫിന്റെ അധികാരപരിധി വിപുലീകരണത്തിനെതിരേ പഞ്ചാബിന് പിന്നാലെയാണ് പശ്ചിമ ബംഗാളും പ്രമേയം പാസാക്കിയത്.
പഞ്ചാബ്, പശ്ചിമ ബംഗാള്‍, അസം എന്നിവിടങ്ങളിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ 15 കിലോമീറ്ററില്‍ നിന്ന് ബിഎസ്എഫിന്റെ അധികാരപരിധി 50 കിലോമീറ്ററിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ബി.എസ്.എഫ് നിയമത്തില്‍ ഭേദഗതി വരുത്തിയിരുന്നു. ഇതിനെതിരെയായിരുന്നു പ്രമേയം.
അതേസമയം, രാജ്യത്തിന്റെ നിയമങ്ങളും ചട്ടങ്ങളും പാലിച്ചുകൊണ്ട് മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്ന് ബിഎസ്എഫ് വൃത്തങ്ങള്‍ എഎന്‍ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ബിഎസ്എഫിന്റെ മഹിളാ പ്രഹാരിസ് ആണ് സ്ത്രീകളെ പരിശോധിക്കുന്നത്. ബിഎസ്എഫ് ജവാന്മാർ സ്ത്രീകളെ സ്പർശിക്കുന്നു എന്ന് പറയുന്നത് തീർത്തും അടിസ്ഥാനരഹിതമാണെന്നും ബിഎസ്എഫ് ഉദ്യോഗസ്ഥൻ പറയുന്നു.
Content highlights: After Punjab, Bengal Assembly Passes Resolution Against Centre's BSF Move
Content Highlights: