അദാനി എന്റർപ്രൈസസിന് 1,160 കോടി നഷ്ടം; നവ ഊർജ വ്യവസായത്തിലും വിമാനത്താവള മേഖലയിലും ലാഭം കുറഞ്ഞു

മുംബൈ: ഏപ്രിൽ- ജൂൺ കാലയളവിൽ അദാനി എന്റർപ്രൈസസിന് 1,160.23 കോടി രൂപയുടെ നഷ്ടം. മുൻവർഷം ഇതേകാലത്ത് 85.23 കോടി രൂപയുടെ ലാഭമുണ്ടാക്കിയ സ്ഥാനത്താണിത്. യു.എസ്. ഓഫീസ് ഓഫ് ഫോറിൻ അസറ്റ്സ് കൺട്രോളിന് (ഒ.എഫ്.എ.സി.) 2,644.02 കോടി രൂപ ഒത്തുതീർപ്പിന്റെ ഭാഗമായി നൽകിയതാണ് ഇത്തവണ കമ്പനിക്കു നഷ്ടം നേരിടാനിടയാക്കിയത്.
മേയ് 14 -ന് ഒ.എഫ്.എ.സി.യുമായി ഒത്തുതീർപ്പിനു ധാരണയുണ്ടാക്കിയിരുന്നു. ഇതിനായി 27.5 കോടി ഡോളർ (2,644.02 കോടി രൂപ) നൽകേണ്ടിവന്നു. കമ്പനിയുടെ പ്രവർത്തന വരുമാനം 49.9 ശതമാനം ഉയർന്ന് 32,923.98 കോടി രൂപയായിട്ടുണ്ട്. മുൻവർഷം ഇതേകാലത്ത് 21,961.20 കോടി രൂപയായിരുന്നു ഇത്. നികുതിക്കു മുൻപുള്ള ലാഭം മുൻവർഷത്തെ 1,466 കോടി രൂപയിൽനിന്ന് 1,295 കോടിയായി കുറഞ്ഞു. നവ ഊർജ വ്യവസായത്തിലും വിമാനത്താവള മേഖലയിലും കമ്പനിക്ക് ലാഭം കുറഞ്ഞിട്ടുണ്ട്.
Content Highlights: Adani Enterprises reported a net loss of ₹1,160.23 crore for the April-June quarter., The loss was primarily driven by a ₹2,644.02 crore settlement with OFAC., Operating revenue surged by 49.9% to ₹32,923.98 crore compared to the previous year., Profitability declined in the new energy and airport sectors.