വിജയിയുടെ റാലിയിൽ വീണ്ടും അപകടം, വിദ്യാർഥിക്ക് ഗുരുതര പരിക്ക്; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

#ന്യൂസ് ഡെസ്ക്
Photo: ANI
Photo: ANI

ചെന്നൈ: നടനും ടിവികെ നേതാവുമായ വിജയിയുടെ റാലിയിൽ വീണ്ടും അപകടം. തഞ്ചാവൂരിലെ റാലിയിൽ ഉണ്ടായ അപകടത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റതായി വിവരം. ഒരാളുടെ നില ഗുരുതരമാണ്. വിജയുടെ വാഹനം പിന്തുടരുന്നതിനിടെയായിരുന്നു അപകടം. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.

വാഹനത്തെ പിന്തുടരുന്നതിനിടെ ബൈക്കിൽനിന്ന് വീണ പി. വിഘ്നേഷ് എന്ന യുവാവിനാണ് പരിക്കേറ്റത്. ഡിഗ്രി മൂന്നാം വർഷ വിദ്യാർത്ഥിയാണ് വിഘ്നേഷ്. ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരു യുവാവിന്റെ കാൽ ഒടിഞ്ഞിട്ടുണ്ട്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം.

കരൂരിൽ 41 പേരുടെ മരണത്തിനിടയാക്കിയ റാലിയ്ക്ക് പിന്നാലെ കഴിഞ്ഞ മാസം സേലത്ത് റാലിയിലും തിക്കിലും തിരക്കിലും പെട്ട് ഒരാൾ മരിച്ചിരുന്നു. വൻ തോതിൽ വിമർശനമാണ് ടിവികെയ്ക്കെതിരേ ഉയരുന്നത്.

Content Highlights: An accident occurred during actor-politician Vijay's TVK party rally in Thanjavur., Six people, including two women, were injured, with one reported to be in critical condition., The incident happened as supporters on bikes were following Vijay's vehicle., This event follows other recent accidents at TVK rallies, drawing public criticism.