യുവാക്കളുമായി സംവാദം: മോഹൻ ഭാഗവതിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് അഭിജീത് ദീപ്കെ

#ന്യൂസ് ഡെസ്ക്
അഭിജീത് ദീപ്‌കെ, മോഹൻ ഭാഗവത് | Photo: ANI
അഭിജീത് ദീപ്‌കെ, മോഹൻ ഭാഗവത് | Photo: ANI

ഛത്രപതി സാംഭാജിനഗർ:യുവാക്കളുമായി സംവദിക്കാനുള്ള ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവതിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് കോക്രോച്ച് ജനതാ പാർട്ടി നേതാവ് അഭിജീത് ദീപ്‌കെ. യുവാക്കൾ തമ്മിൽ ഇടപഴകുകയാണെങ്കിൽ അത് കൂടുതൽ ഫലംചെയ്യുമെന്നും അദ്ദേഹം ഛത്രപതി സാംഭാജിനഗറിൽ പറഞ്ഞു.

രാജ്യത്തെ നൂറിലധികം നഗരങ്ങളിൽനിന്നുള്ള 15-19 പ്രായമുള്ള രണ്ടായിരത്തിലധികം വിദ്യാർഥികളുമായി വ്യാഴാഴ്ച മുംബൈയിലാണ് മോഹൻ ഭാഗവത് സംവദിക്കുക. “വൈകിപ്പോയെങ്കിലും, പുതിയ തലമുറയെ അവഗണിക്കാനോ തള്ളിക്കളയാനോ കഴിയില്ലെന്നും അവരുമായി സംവദിക്കണമെന്നും അവർ മനസ്സിലാക്കി. ഈ യുവാക്കളാണ് രാജ്യത്തിന്റെ ഭാവി. 70-80 വയസ്സുള്ള ആളുകൾ സംസാരിക്കുന്നത് നല്ലതാണ്. എന്നാൽ, പുതുതലമുറയ്ക്ക് അതിൽനിന്ന് എന്ത് ലഭിക്കും? പുതുതലമുറയ്ക്ക് യുവ പ്രാതിനിധ്യം ആവശ്യമാണ്.” -ദീപ്കെ പറഞ്ഞു.

Content Highlights: Abhijeet Deepke welcomes the RSS initiative to dialogue with the youth generation., Mohan Bhagwat scheduled to meet over 2,000 students aged 15-19 in Mumbai., Deepke emphasizes the necessity of youth representation for the nation's future., The initiative aims to bridge the gap between older leadership and the new generation.