'പാറ്റകൾ നിരത്തിലിറങ്ങില്ലെന്നാണ് അവർ പറഞ്ഞത്'; ജനക്കൂട്ടത്തിന്റെ വീഡിയോ പങ്കുവെച്ച് അഭിജീത് ദീപ്കെ

ന്യൂഡൽഹി: ജന്തർ മന്തറിൽ നിന്നുള്ള പ്രതിഷേധ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച് സിജെപി പാർട്ടി സ്ഥാപക നേതാവ് അഭിജീത് ദീപ്കെ. പാറ്റകൾ ഒരിക്കലും നിരത്തിലിറങ്ങില്ലെന്നാണ് അവർ പറഞ്ഞത് എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്.
തിങ്ങിക്കൂടി നിൽക്കുന്ന പ്രതിഷേധക്കാരുടെ കൈകളിൽ ഇന്ത്യൻ പതാകകളും അംബേദ്കറുടെ ചിത്രങ്ങളും കാണാൻ സാധിക്കും. നീറ്റ് ക്രമക്കേട് ചൂണ്ടിക്കാട്ടി നടത്തിയ പ്രതിഷേധത്തിന്റെ പ്രധാനാവശ്യം വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുക എന്നതായിരുന്നു.
അമേരിക്കയിൽനിന്ന് പുറപ്പെട്ട കോക്രോച്ച് പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ ശനിയാഴ്ച രാവിലെ ഡൽഹിയിൽ എത്തിയിരുന്നു. കാലാവസ്ഥാപ്രവർത്തകൻ സോനം വാങ്ചുക്കും പ്രതിഷേധത്തിൽ പങ്കെടുത്തു. വൈകുന്നേരം അഞ്ചു മണിക്കുള്ളിൽ വിദ്യാഭ്യാസ മന്ത്രി രാജിവെച്ചില്ലെങ്കിൽ പ്രതിഷേധം രാജ്യം മുഴുവൻ വ്യാപിപ്പിക്കുമെന്ന് സിജെപി സ്ഥാപകൻ പറഞ്ഞിരുന്നു.
Content Highlights: CJP founder Abhijeet Deepke protested at Jantar Mantar regarding NEET irregularities., Protesters demanded the immediate resignation of the Education Minister., Climate activist Sonam Wangchuk joined the demonstration., The protest featured participants carrying Indian flags and portraits of B.R. Ambedkar.