ഷോപ്പിയാനില്‍ വീണ്ടും ഏറ്റുമുട്ടല്‍: മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു
ജമ്മുകാശ്മീര്‍: ജമ്മുകശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. തുര്ക്കുവാങ്കന് ഗ്രാമത്തില്‍ സൈന്യവും പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് തീവ്രവാദികളെ വധിച്ചത്.
സൈന്യത്തിന്റെ രാഷ്ട്രീയ റൈഫിള്‍ ക്യാംപിന്റെ 400 -500 മീറ്റര്‍ ദൂരത്തുവെച്ചാണ് ഏറ്റുമുട്ടല്‍ നടന്നത്. ഇവിടെ നിന്നും രണ്ട് എ.കെ 47 തോക്കും, ഐഎന്‍എസ്എഎസ് റൈഫിളും പിടിച്ചെടുത്തിട്ടുണ്ട്.
പത്ത് ദിവസത്തിനിടെ ഷോപ്പിയാനില്‍ നടക്കുന്ന നാലാമത്തെ ഏറ്റുമുട്ടലാണിത്. വിവിധ ഏറ്റുമുട്ടലുകളിലായി 19 തീവ്രവാദികള്‍ കൊല്ലപ്പെട്ടു.
Content Highlight: 3 terrorists killed in encounter in Shopian
Content Highlights: