2025 നാഴികക്കല്ലുകളുടെ വർഷം, ഓപ്പറേഷൻ സിന്ദൂർ ഇന്ത്യക്കാരുടെ അഭിമാനത്തിന്റെ പ്രതീകമായിമാറി- മോദി

ന്യൂഡൽഹി: ഇന്ത്യയെ സംബന്ധിച്ചിടത്തോളം 2025 ദേശീയസുരക്ഷ, കായികം, ശാസ്ത്രമുന്നേറ്റം എന്നീ മേഖലകളിൽ അഭിമാനകരമായ നാഴികക്കല്ലുകളുടെ വർഷമായിരുന്നുവെന്നും എല്ലായിടത്തും ഇന്ത്യയുടെ പ്രഭാവം ദൃശ്യമായിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ പ്രഭാഷണ പരിപാടിയായ മൻ കീ ബാത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓപ്പറേഷൻ സിന്ദൂർ ഓരോ ഇന്ത്യക്കാർക്കും അഭിമാനത്തിന്റെ പ്രതീകമായി മാറിയെന്നും ഇന്ത്യ, അതിന്റെ ദേശീയസുരക്ഷയിൽ ഒത്തുതീർപ്പിനില്ലെന്ന് ലോകത്തെ കാണിച്ചുകൊടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓപ്പറേഷൻ സിന്ദൂറിന്റെ വേളയിൽ ഭാരതാംബയോടുള്ള സ്‌നേഹത്തിന്റെയും കൂറിന്റെയും ദൃശ്യങ്ങൾ രാജ്യത്തിന്റെ എല്ലാ കോണിൽനിന്നും ഉയർന്നുവന്നുവെന്നും ആളുകൾ അവരുടെ വികാരങ്ങളും കൃതജ്ഞതയും അവരുടേതായ രീതിയിൽ പ്രകടിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2025 ഇന്ത്യയുടെ കായികമേഖലയ്ക്കും അവിസ്മരണീയമായിരുന്നെന്ന് പുരുഷ ടീമിന്റെ ഐസിസി ചാമ്പ്യൻഷിപ്പ് നേട്ടത്തെയും വനിതാടീമിന്റെ പ്രഥമ ലോകകപ്പ് നേട്ടത്തെയും പരാമർശിച്ച് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Content Highlights: 2025 a year of proud milestones for india says prime minister narendra modi