നിര്‍ഭയ: തിഹാര്‍ ജയിലധികൃതര്‍ക്കെതിരെ ആരോപണവുമായി പ്രതികള്‍ കോടതിയില്‍

അക്ഷയ് ഠാക്കൂര്‍ സിങ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത, മുകേഷ് സിങ്. Photo: PTI
അക്ഷയ് ഠാക്കൂര്‍ സിങ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത, മുകേഷ് സിങ്. Photo: PTI

ഡല്‍ഹി: തിഹാര്‍ ജയില്‍ അധികൃതര്‍ക്കെതിരെ നിര്‍ഭയ കേസ് പ്രതികള്‍ തീസ് ഹസാരി കോടതിയെ സമീപിച്ചു. തിരുത്തല്‍ ഹര്‍ജി നല്‍കാനാശ്യമായ രേഖകള്‍ നല്‍കിയില്ലെന്ന് ആരോപിച്ചാണ് പ്രതികളായ പവന്‍ ഗുപ്തയും അക്ഷയ് താക്കൂറും ഹര്‍ജി നല്‍കിയത്. മരണവാറണ്ട് സ്റ്റേ ചെയ്യണമെന്ന് പ്രതികള്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. 

അഭിഭാഷകനായ എപി സിംഗ് മുഖേനെ പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി പട്യാല കോടതി ശനിയാഴ്ച പരിഗണിക്കും. കേസിലെ രണ്ട് പ്രതികളായ വിനയ് കുമാര്‍ ശര്‍മയും മുകേഷ് സിങ്ങും സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജികള്‍ നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു. 

2012ലെ നിര്‍ഭയ കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ വധശിക്ഷ ഫെബ്രുവരി ഒന്നിന് നടപ്പിലാക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. 

അതേസമയം, വിനയ് ശര്‍മ ഇതുവരെ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയിട്ടില്ലെന്ന് അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ ജയില്‍ അധികൃതര്‍ ഇത് തള്ളി. നവംബര്‍ 8ന് വിനയ് ശര്‍മ നല്‍കിയ ഹര്‍ജി ഡല്‍ഹി സര്‍ക്കാരിന് നല്‍കിയിട്ടുണ്ടെന്ന് ജയില്‍ വക്താക്കള്‍ പ്രതികരിച്ചു.

Content Highlights: 2012 Delhi gang-rape case convicts move court again

Content Highlights: