ഹരിയാനയില്‍ വിഷമദ്യം കഴിച്ച് 19 പേര്‍ മരിച്ചു; ഏഴുപേരെ അറസ്റ്റുചെയ്തു,

ചണ്ഡിഗഢ്: ഹരിയാനയില്‍ വിഷം കലര്‍ന്ന മദ്യം കഴിച്ച് 19 പേർ മരിച്ച സംഭവത്തില്‍ മദ്യവ്യാപാരികള്‍ക്കെതിരെ നടപടിയെടുക്കണമെന്നാശ്യപ്പെട്ട് ഗ്രാമവാസികള്‍. ഇതോടെ ഒരു കോണ്‍ഗ്രസ് നേതാവിന്റെയും ജന്നായക് ജനതാ പാര്‍ട്ടി നേതാവിന്റെയും മക്കളടക്കമുള്ള ഏഴുപേരെ പോലീസ് അറസ്റ്റുചെയ്തു. മറ്റു പ്രതികള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്.
യമുനാനഗറിലെ മണ്ഡേബാരി, പജ്‌ട്ടോ കാ മര്‍ജാ, ഫൂസ്ഗര്‍, സാരന്‍ എന്നീ ഗ്രാമങ്ങളിലെയും അതിനടുത്തുള്ള അമ്പല ജില്ലയിലെയും ആളുകളാണ് മരിച്ചത്. സംഭവത്തിൽ മനോഹര്‍ലാല്‍ ഖട്ടര്‍ സര്‍ക്കാറിനെതിരേ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. മുന്‍പ് നടന്ന സമാന സംഭവങ്ങളില്‍ നിന്ന് ഹരിയാന സര്‍ക്കാര്‍ പാഠം പഠിച്ചില്ലെന്നും അവര്‍ ആരോപിച്ചു.
അതേസമയം, ഭയംമൂലം മദ്യവ്യാപാരികള്‍ക്കെതിരേ ഗ്രാമവാസികള്‍ തുറന്നുസംസാരിക്കാന്‍ തയ്യാറാകുന്നില്ല. അവര്‍ക്കെതിരെ ശബ്ദമുയര്‍ത്തിയാല്‍ തങ്ങളുടെ ജീവന്‍ അപകടത്തിലാകുമെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്.
ജില്ലയില്‍ അനധികൃതമായി നിര്‍മ്മിച്ച വിഷമദ്യം കഴിച്ച് ഉത്തര്‍പ്രദേശില്‍ നിന്നുള്ള രണ്ട് അതിഥിത്തൊഴിലാളികള്‍ വ്യഴാഴ്ച അമ്പലയില്‍ മരിച്ചിരുന്നു. ഒഴിഞ്ഞുകിടന്ന ഫാക്ടറിയില്‍ നിര്‍മ്മിച്ച 200 പെട്ടി വ്യാജമദ്യവും പോലീസ് പിടിച്ചെടുത്തിരുന്നു.
Content Highlights: 19 Dead After Consuming Toxic Liquor In Haryana, 7 Arrested