മിസോറാമിൽ വ്യാപക മണ്ണിടിച്ചിൽ; 15 മരണം, നിരവധിപേർ മണ്ണിനടിയിൽ| VIDEO

ഐസോൾ: റെമാൽ ചുഴലിക്കാറ്റിന് പിന്നാലെയുണ്ടായ പ്രകൃതിക്ഷോഭത്തിൽ മിസോറാമിൽ കനത്തനാശനഷ്ടം. വിവിധയിടങ്ങളിലുണ്ടായ മണ്ണിടിച്ചിലിൽ 15 പേർ മരിച്ചു. ഐസ്വാള്‍ ജില്ലയിലെ കരിങ്കൽ ക്വാറിയിലുണ്ടായ മണ്ണിടിച്ചിലിലാണ് 11 പേർക്ക് ജീവൻ നഷ്ടമായത്.
15 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചതെന്ന് മിസോറാം മുഖ്യമന്ത്രി ലാൽദുഹോമ അറിയിച്ചു. കരിങ്കൽ ക്വാറിയിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ച 11പേരുടെ മൃതദേഹങ്ങൾ പുറത്തെടുത്തു. ഇനിയും നിരവധിപേർ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്, അദ്ദേഹം പറഞ്ഞു.
STORY | 10 dead, several missing as stone quarry collapses in Mizoram amid rains
READ: https://t.co/3q7ZQlauvz
VIDEO:
(Full video available on PTI Videos - https://t.co/dv5TRAShcC) pic.twitter.com/iYVVMBiUnS— Press Trust of India (@PTI_News) May 28, 2024
മറ്റു രണ്ടിടങ്ങളിലായി ഉണ്ടായ മണ്ണിടിച്ചിലിലാണ് നാല് പേര്‍ മരിച്ചത്. മിസോറാമിന് പുറമെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അസം, മേഘാലയ എന്നിവിടങ്ങളിലും കൊടുങ്കാറ്റ് നാശം വിതച്ചു. റോഡ് ഇടിഞ്ഞതിനാൽ അസമിലെ ഹഫ്ലോങിനും സിൽച്ചറിനും ഇടയിലുള്ള ഗതാഗതം പൂർണമായി തടസ്സപ്പെട്ടു.
Content Highlights: 15 killed in landslides in Mizoram