യു.ഏ.ഖാദറിന്റെ നിര്യാണത്തില്‍ കേരളീയ സമാജം അനുശോചിച്ചു

മനാമ: പ്രശസ്ത കഥാകാരന്‍ യു.ഏ.ഖാദറിന്റെ നിര്യാണത്തില്‍ ബഹ്‌റൈന്‍ കേരളീയ സമാജം അനുശോചനം രേഖപ്പെടുത്തി.
മലയാള സാഹിത്യത്തില്‍ അപൂര്‍വ്വമായ വഴികളിലൂടെ നടന്നും എഴുതിയും ദേശാന്തരങ്ങളെ മറികടന്ന, മലയാളത്തിന്റെ ദേശപ്പെരുമക്ക് മാറ്റുകൂട്ടിയ എഴുത്തുകാരനായിരുന്നു യു എ ഖാദര്‍. വടക്കന്‍ മലബാറിന്റെ ഗ്രാമീണ തനിമകളും മിത്തും ആചാരാനുഷ്ഠാനങ്ങളും മനുഷ്യജീവിതത്തെ എങ്ങിനെയാണ് ആഴത്തില്‍ സ്വധീനിച്ചതെന്നും യു.എ ഖാദറിന് ഫാന്റസിയെ വെല്ലുന്ന ഭാഷയില്‍ എഴുതാനായെന്നും ബഹറിന്‍ കേരളീയ സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണപിള്ള അഭിപ്രായപ്പെട്ടു.
കേരത്തിലെ ഗ്രാമാന്തരിക്ഷത്തിലേക്കുള്ള ഭാഷയുടെ വേരായി തീര്‍ന്ന എഴുത്തുകാരന്റെ വിയോഗം വേദനാജനകമാണെന്ന് കേരളീയ സമാജത്തിന്റെ പത്രകുറിപ്പില്‍ സമാജം ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കല്‍ അഭിപ്രായപ്പെട്ടു.
Content Highlights: