തണല്‍ ബഹ്റൈന്‍ രക്തദാന ക്യാമ്പ് നടത്തി

-
-

മനാമ: ഹൃദയ പൂര്‍വ്വം എന്ന പേരില്‍ തണല്‍ ബഹ്റൈന്‍ ചാപ്റ്റര്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് സല്‍മാനിയ ഹോസ്പിറ്റലില്‍ വെച്ച് നടന്നു. തണലിന്റെ പ്രസിഡന്റും മറ്റു ഭാരവാഹികളും പ്രവര്‍ത്തകരും അനുഭാവികളും കുടുംബിനികളും അടക്കം നൂറിലധികം ആളുകള്‍ രക്തം ദാനം നല്‍കുകയുണ്ടായി. രാവിലെ 7 മണിക്ക് ആരംഭിച്ച രക്തദാന ക്യാമ്പ് ഉച്ചക്ക് 1 മണിവരെ തുടര്‍ന്നു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും തണല്‍ രക്ഷാധികാരിയും ആയ സോമന്‍ ബേബി, ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ ചെയര്‍മാന്‍ എബ്രഹാം ജോണ്‍, ബഹ്റൈന്‍ കേരളീയ സമാജം ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കല്‍, അസീല്‍ അബ്ദുല്‍ റഹ്‌മാന്‍, നൗഷാദ് മേലടി, നിസാര്‍ ഒ ഐ സി സി തുടങ്ങി സാമൂഹ്യ രംഗത്തെ നിരവധി പ്രമുഖര്‍ ക്യാമ്പ് സന്ദര്‍ശിക്കുകയുണ്ടായി.

തണല്‍ ഭാരവാഹികളായ അബ്ദുല്‍മജീദ് തെരുവത്ത്, റഷീദ് മാഹി, ഹമീദ് പോതിമഠത്തില്‍ , ലത്തീഫ് ആയഞ്ചേരി, ഇബ്രാഹിം പുറക്കാട്ടേരി, ആര്‍. പവിത്രന്‍, മുജീബ് മാഹി, ലത്തീഫ് കൊയിലാണ്ടി, റഫീഖ് നാദാപുരം, ടിപ് ടോപ് ഉസ്മാന്‍, സലിം കണ്ണൂര്‍, ശ്രീജിത് കണ്ണൂര്‍, ഫൈസല്‍ പാട്ടാണ്ടി, നജീബ് കടലായി, ഇബ്രാഹിം കെ എഫ് സി, അഷ്‌കര്‍ പൂഴിത്തല, ഹാഷിം കറക്ക്, ജയേഷ്, അബ്ദുല്‍ ജലീല്‍, വിനീഷ്, സുരേഷ് മണ്ടോടി, സുബൈര്‍ ഫ്രീഡം, അഷ്റഫ് കാട്ടില്‍പീടിക, റാഷിദ് ഹമീദ്, അനില്‍, ഫസലുല്‍ ഹഖ്, മുനീര്‍, റഫീക്ക് അബ്ദുള്ള എന്നിവര്‍ ക്യാമ്പിന് നേതൃത്വം കൊടുത്തു .

Content Highlights: