മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ താഴികക്കുടമുള്‍ക്കൊള്ളുന്ന പള്ളി തബൂക്കില്‍ പ്രാര്‍ത്ഥനക്കായി തുറന്നു

-
-

ജാഫറലി പാലക്കോട്

തബൂക്ക്: തബൂക്കിലെ ഏറ്റവും വലിയ പള്ളി ഇന്ന്, വെള്ളിയാഴ്ച ജുമുഅ നമസ്‌ക്കാരത്തേടെ വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തു. തബൂക്ക് സര്‍വകലാശാലയിലാണ് ഈ പള്ളി പണിതിരിക്കുന്നത്. 90 മീറ്റര്‍ നീളത്തില്‍ മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ താഴികക്കുടം അടങ്ങിയിരിക്കുന്നതാണ് ഈ പള്ളി.

അകത്ത് നിരകളില്ലാത്ത ഒരു പ്രത്യേക എഞ്ചിനീയറിംഗ് ഡിസൈന്‍ അനുസരിച്ചാണ് പള്ളി നിര്‍മ്മിച്ചത്. മൊത്തം 7100 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പള്ളിയില്‍ 3450 ആരാധകരെ ഠരേസമയം ഉള്‍ക്കൊള്ളാന്‍ കഴിയും.

പള്ളിയുടെ വശങ്ങളില്‍ 50 മീറ്റര്‍ ഉയരത്തില്‍ രണ്ട് മിനാരങ്ങളുണ്ട്. പള്ളിയുടെ മേല്‍ക്കൂര 5887 മീറ്റര്‍ ഉയരമുള്ള മൊസൈക്ക് കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ചുവരുകളിലും നിലത്തും ഗ്രാനൈറ്റ്, മാര്‍ബിള്‍ എന്നിവയാലാണ് പാകിയിരിക്കുന്നത്.

30,000 ചതുരശ്ര മീറ്ററിലധികം വിസ്തീര്‍ണ്ണ പള്ളിയുടെ പള്ളിയുടെ പുറത്ത് 380 വാഹന പാര്‍ക്കിംഗ് സ്ഥലങ്ങളാണുള്ളത്.

Content Highlights:  Tabuk mosque open for prayer 

Content Highlights: