ഷംസുദ്ദീന് യാത്രയയപ്പ് നല്‍കി

ജിദ്ദ: 27 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഷംസുദ്ദീന്‍ കെ.കെയ്ക്ക് ചങ്ങായിസ് ജിദ്ദ യാത്ര അയപ്പ് നല്‍കി. കബീര്‍ കെ.പി.കെ അധ്യക്ഷത വഹിച്ചു. ഹാഷിം മുഖ്യ അതിഥിയായിരുന്നു. മുഹമ്മദ് വി.പി തലശ്ശേരി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ഭാരവാഹികളായ സഫീര്‍ വി.സി, അഹമ്മദ് ആമു ആസാസ്, സിറാജ് നെല്ലിക്കുനി, സിറാജ് തലശേരി, സത്താര്‍, സുബൈര്‍ പെരലശ്ശേരി, ഷംസുദ്ധീന്‍ എന്നിവര്‍ പ്രസംഗിച്ചു. ഫൈസല്‍ നെട്ടൂര്‍ സ്വാഗതവും സിറാജ് നെല്ല്കുന്നി നന്ദിയും പറഞ്ഞു.
Content Highlights: sent off to shamsudheen kk