ഇന്റര്‍നെറ്റ് വേഗതയില്‍ സൗദി അറേബ്യ ആഗോളതലത്തില്‍ പത്താമത്
റിയാദ്: സൗദി അറേബ്യ ഇന്റര്‍നെറ്റ് വേഗതയില്‍ ആഗോളതലത്തില്‍ പത്താം സ്ഥാനത്തെത്തിയതായി മൊബൈല്‍ ഇന്റര്‍നെറ്റ് വേഗത അളക്കുന്നതില്‍ വിദഗ്ദരായ 'ഗ്ളോബല്‍ സ്പീഡ് ടെസ്റ്റ്' കമ്പനിയുടെ വെബ്സൈറ്റ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2020 ഏപ്രില്‍ മാസത്തില്‍ ശരാശരി മൊബൈല്‍ ഇന്റര്‍നെറ്റ് വേഗത സെക്കന്‍ഡില്‍ 55.71 മെഗാബൈറ്റായി സൗദി ടെലികമ്മ്യൂണിക്കേഷന്‍ കമ്പനി ഈയിടെ ഉയര്‍ത്തിയിരുന്നു.
കൊറോണ വൈറസ് പടരാതിരിക്കാന്‍ സ്വീകരിച്ച നിരവധി മുന്‍കരുതലുകള്‍ രാജ്യത്ത് നടപ്പാക്കിയതിന് ശേഷം രാജ്യത്ത് ഇന്റര്‍നെറ്റ് ഉപയാഗം ഗണ്യമായി വര്‍ധിക്കുകയുണ്ടായി. 'കൊറോണ' പ്രതിസന്ധിക്ക് മുമ്പ് രാജ്യത്ത് ഡാറ്റാ ഉപഭോഗത്തിന്റെ നിരക്ക് ഒരാള്‍ക്ക് 600 മെഗാബൈറ്റായിരുന്നുവെന്ന് സൗദി ടെലികമ്മ്യൂണിക്കേഷന്‍ അതോറിറ്റി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതുതന്നെ പ്രതിദിന ആഗോള ഡാറ്റ ശരാശരിയുടെ ഇരട്ടിയാണ്, അതേസമയം കൊറോണ വൈറസ് വന്നതിന്റെ പശ്ചാത്തലത്തില്‍ സ്വീകരിച്ച മുന്‍കരുതല്‍ നടപടികള്‍ ആരംഭിച്ചതിനുശേഷം ഈ നിരക്ക് പ്രതിദിനം 920 മെഗാബൈറ്റായി വര്‍ദ്ധിച്ചു. ഇത് ആഗോള ശരാശരി ഡാറ്റാ ഉപയോഗത്തിന്റെ മൂന്നിരട്ടിയിലധികം വരും
ഇന്റര്‍നെറ്റ് സേവനങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനും നെറ്റ്വര്‍ക്കുകളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള ടെലികമ്മ്യൂണിക്കേഷന്‍ അതോറിറ്റിയുടെ ശ്രമഫലത്താല്‍ വ്യക്തികള്‍ക്കും ബിസിനസ്സ് മേഖലകള്‍ക്കും അവരുടെ ബിസിനസ്സുകളും പ്രവര്‍ത്തനങ്ങളും ലളിതമായും വേഗതയിലും നിര്‍വഹിക്കാന്‍ സഹായിക്കുന്നു.
700, 800 മെഗാഹെര്‍ട്സ് ബാന്‍ഡുകളില്‍ 40 മെഗാഹെര്‍ട്സ് ബാന്‍ഡ്വിഡ്ത്ത് ഉള്ള അഡീഷണല്‍ സ്പെക്ട്രത്തിന്റെ ഉപയോഗം കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി അതോറിറ്റി രാജ്യത്തെ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്ക് നല്‍കിയിട്ടുണ്ട്.
മൊബൈല്‍ നെറ്റ്വര്ക്കുകള് വഴി ഇന്റര്‍നെറ്റിലേക്കുള്ള ആക്സസിന്റെ വേഗത മെച്ചപ്പെടുത്തുന്നതില്‍ സൗദി 500% ത്തിലധികം ഗുണപരമായ കുതിച്ചുചാട്ടം നേടി. ഇതിനു മുമ്പ് 2017 ല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ രാജ്യം ആഗോളതലത്തില്‍ 105-ാം സ്ഥാനത്തായിരുന്നു.
Content Highlight: Saudi ranking in Internet speed shoots up to 10th globally
Content Highlights: