സൗദി എയര്‍ലൈന്‍സ് അന്താരാഷ്ട്ര വിമാന സര്‍വീസ് പുനരാരംഭിക്കുന്നു

റിയാദ്: കൊവിഡിന്റെ പശ്ചാത്തലത്തില്‍  നിര്‍ത്തിവെച്ച അന്താരാഷ്ട്ര വിമാന സര്‍വ്വീസ് സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് പുനരാരംഭിക്കുന്നു. ജിദ്ദയില്‍നിന്നാണ് ആദ്യഘട്ടടത്തില്‍ വിമാനസേവനം തുടങ്ങുക. എന്നാല്‍ നിലവിലുള്ള ഷെഡ്യൂളില്‍ ഇന്ത്യന്‍ സെക്ടറുകളിലേക്ക് വിമാസസേവനം ഉള്‍പ്പെടുത്തിയിട്ടില്ല.

ഒക്ടോബര്‍ 20 മുതലായിരിക്കും അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് തുടക്കം കുറിക്കുക എന്നാണ് സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് അറിയിച്ചിട്ടുള്ളത്. 

യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലെ ഏഴ് സെക്ടറുകളിലേക്കും ആഫ്രിക്കയിലെ ആറ് സെക്ടറുകളിലേക്കും സര്‍വീസ് ഉണ്ടായിരിക്കും. ഏഷ്യയിലെ 5 സെക്ടറുകളില്‍ കൂടാതെ മിഡില്‍ ഈസ്റ്റില്‍ ഒമാന്‍, ദുബായ് എന്നിവിടങ്ങളിലേക്കുമായിരിക്കും സര്‍വീസ് നടത്തുക.

Content Highlights: