ഒമാന്‍ എയര്‍ ഫെബ്രുവരി 29 വരെയുള്ള വിവിധ സര്‍വീസുകള്‍ റദ്ദാക്കി

മസ്‌കത്ത്: വീണ്ടും സര്‍വീസുകള്‍ റദ്ദാക്കി ഒമാന്‍ എയര്‍. ഫെബ്രുവരി 29 വരെയുള്ള വിവിധ സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. ബോയിംഗ് 737 മാക്സ് വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചതിനെ തുടര്‍ന്നാണ് വിവിധ സര്‍വീസുകള്‍ റദ്ദാക്കുന്നത്.
മുംബൈ, ജയ്പൂര്‍, ഹൈദരാബാദ്, കൊളോംബോ, കാഠ്മണ്ഡു, മദീന, മനാമ, ഏതന്‍സ് എന്നീ സെക്ടറുകളിലേക്കുള്ള സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. കോഴിക്കോട് സെക്ടറിലേക്കുള്‍പ്പടെയുള്ള വിവിധ സര്‍വീസുകള്‍ നേരത്തെ റദ്ദാക്കിയിരുന്നു. സര്‍വീസുകള്‍ റദ്ദാക്കിയ റൂട്ടുകളിലേക്ക് നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പകരം സംവിധാനം ഏര്‍പ്പെടുത്തുന്നുണ്ട്.
content highlights; oman air canceled several flights till February 29
Content Highlights: