റംസാനിലെ അവസാന വെള്ളിയാഴ്ച ഇരുഹറമിലും നമസ്‌ക്കാരം നടത്തി വിശ്വാസികള്‍

മക്ക: വിശുദ്ധ മക്കയിലെ ഹറമിലും മദീനയിലെ പ്രവാചക പള്ളിയിലും ആരാധകര്‍ വിശുദ്ധ റംമാന്‍ മാസത്തിലെ അവസാന വെള്ളിയാഴ്ചയിലെ നമസ്‌ക്കാരം നടത്തി.
ആത്മീയവും ശാന്തവുമായ അന്തരീക്ഷത്തില്‍ ദിവസം ചെലവഴിക്കാനും, ഒത്തുചേരല്‍ സുഗമവും ചിട്ടയുമുള്ളതുമാക്കി സൗകര്യമൊരുക്കിയതിലും വിശ്വാസികള്‍ അധികാരികളോട് നന്ദിപറഞ്ഞു.
പരിസ്ഥിതി സൗഹൃദ അണുനാശിനികളും ഡിറ്റര്‍ജന്റുകളും ഉപയോഗിച്ച് ശുചീകരിക്കുകയും അണുവിമുക്തമാക്കുകയും ചെയ്യുന്ന നടപടികള്‍ ത്വരിതപ്പെടുത്തിയിട്ടുണ്ട്. പ്രതിദിനം 10 തവണയാണ് കഴുകി വൃത്തിയാക്കുന്നത്.
ഹറമിന്റെയും അതിന്റെ പുറം മുറ്റത്തിന്റേയും എല്ലാ കോണുകളും അണുവിമുക്തമാക്കുന്നതിന് രാപ്പകലില്ലാതെ 45-ലധികം ഫീല്‍ഡ് ടീമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൈകള്‍ അണുവിമുക്തമാക്കുന്നതിനുള്ള 300-ലധികം ഉയര്‍ന്ന നിലവാരമുള്ള ആധുനിക ഉപകരണങ്ങളും റിമോട്ട് സെന്‍സിംഗ് വഴി താപനില അളക്കുന്ന 70-ഓളം ഉപകരണങ്ങളും ഉണ്ട്.
അതേസമയം, ഹറമില്‍ നല്‍കിയ സേവനങ്ങളെ വിശ്വാസികള്‍ അഭിനന്ദിച്ചു. സേവനങ്ങള്‍ നല്‍കുന്നതിലും മുന്‍കരുതല്‍ നടപടികള്‍ നടപ്പാക്കുന്നതിനും വിശ്വാസികള്‍ അഭിനന്ദനം അറിയിച്ചു. ഇരു ഹറമിനും സന്ദര്‍ശകര്‍ക്കും സേവനം ചെയ്യുന്നതിനായി സൗദി സര്‍ക്കാര്‍ നല്‍കുന്ന എല്ലാ സേവനങ്ങളെയും അവര്‍ പ്രശംസിച്ചു.
Content Highlights: Last Friday In ramadan 2022