'ദ കേരള സ്‌റ്റോറി' സിനിമയ്‌ക്കെതിരെ നിയമനടപടി വേണം- കെഎംസിസി

Photo: Screengrab
Photo: Screengrab

ഫുജൈറ: 'ദ കേരള സ്റ്റോറി' എന്ന സിനിമ കേരളത്തെ അപമാനിക്കുന്നതാണെന്നും സിനിമക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും വേൾഡ് കെഎംസിസി ആവശ്യപ്പെട്ടു. സിനിമയുടെ ട്രെയ്‌ലർ കേരളത്തിനെതിരെ വിദ്വേഷം പരത്തുന്ന രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. നെഗറ്റീവ് പരാമർശങ്ങളും നിയമവിരുദ്ധ രംഗങ്ങളുമാണ് ചിത്രത്തിലുള്ളത്. ജനങ്ങളെ തമ്മിലടിപ്പിക്കുന്ന പ്രചാരണമായി സിനിമയെ കാണണ്ടതുണ്ടെന്നും വേൾഡ് കെഎംസിസി ഭാരവാഹികൾ പറഞ്ഞു.

നിർബന്ധിത മതപരിവർത്തനം, സ്ത്രീകളെ അവഹേളിക്കൽ തുടങ്ങിയവയുമാണ് ചിത്രത്തിൽ. കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം തകർക്കുംവിധമാണ് സിനിമ ചിത്രീകരിച്ചതെന്നും വേൾഡ് കെഎംസിസി പ്രസിഡന്റ് കെ.പി. മുഹമ്മദ് കുട്ടി, ജനറൽ സെക്രട്ടറി പുത്തൂർ റഹ്‌മാൻ, ഖജാൻജി യു.എ. നസീർ എന്നിവർ പറഞ്ഞു.

Content Highlights: KMCC demands legal action against the film `The Kerala Story 2`, calling it insulting to Kerala and spreading hate