കേളി കെപിഎസി ലളിത അനുശോചനം നടത്തി

റിയാദ്: അന്തരിച്ച പ്രശസ്ത മലയാള സിനിമാ നടിയും ഇടതുപക്ഷ സഹയാത്രികയുമായ കെപിഎസി ലളിതയുടെ നിര്യാണത്തില് കേളി കലാസാംസ്കാരിക വേദി അനുശോചന യോഗം ചേര്ന്നു. കേളിയുടെ സാംസ്കാരിക കമ്മിറ്റിയാണ് അനുശോചന യോഗം സംഘടിപ്പിച്ചത്.
ബത്ഹ അപ്പോളോ ഡിമോറ ഹാളില് നടന്ന അനുശോചന യോഗത്തില് വിനോദ് ബത്ഹ ആമുഖ പ്രഭാഷണവും സാംസ്കാരിക കമ്മിറ്റി അംഗം ഷാജി റസാഖ് സ്വാഗതവുമാശംസിച്ചു. സാംസ്കാരിക കമ്മിറ്റി അംഗമായ സുരേഷ് ലാല് യോഗത്തില് അധ്യക്ഷത വഹിച്ചു. സാംസ്കാരിക കമ്മിറ്റി ജോയിന്റ് കണ്വീനര് വിനയന് അനുശോചന പ്രമേയം അവതരിപ്പിച്ചു. കേളി ആക്ടിംഗ് സെക്രട്ടറി ടി ആര് സുബ്രഹ്മണ്യന് അനുസ്മരണ പ്രഭാഷണം നടത്തി. തന്റെ അഭിനയ ചാതുരി കൊണ്ട് കേരളത്തിലെ നിരവധി തലമുറകളെ വിസ്മയിപ്പിച്ച കലാകാരിയായിരുന്നു കെപിഎസി ലളിതയെന്ന് അനുശോചന യോഗത്തില് സംസാരിച്ചവര് അഭിപ്രായപ്പെട്ടു. കേളി രക്ഷാധികാരി കമ്മിറ്റി സെക്രട്ടറി കെപിഎം സാദിഖ് ചടങ്ങില് സംബന്ധിച്ചു. സാംസ്കാരിക കമ്മിറ്റി അംഗം കൊമ്പന് മൂസ ചടങ്ങിന് നന്ദി പറഞ്ഞു.
കെപിഎസി ലളിത അനുശോചന യോഗത്തില് ടി ആര് സുബ്രഹ്മണ്യന് അനുസ്മരണ പ്രഭാഷണം നടത്തുന്നു
Content Highlights: keli, KPAC Lalitha Anusmaranam