ഗൾഫ് രാജ്യങ്ങളിലേക്ക് ഇറാന്റെ ആക്രമണം; കുവൈത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

#ന്യൂസ് ഡെസ്ക്
കുവൈത്ത് സിറ്റി ആകാശ കാഴ്ച, പ്രതീകാത്മക ചിത്രം
കുവൈത്ത് സിറ്റി ആകാശ കാഴ്ച, പ്രതീകാത്മക ചിത്രം

കുവൈത്ത് സിറ്റി: യുഎസും ഇസ്രയേലും നടത്തുന്ന ആക്രമണത്തിന് പ്രതികാരമായി ഗൾഫ് രാജ്യങ്ങളിലേക്ക് വീണ്ടും ഇറാന്റെ ആക്രമണം. ഇറാന്റെ ആക്രമണത്തിൽ കുവൈത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. മരിച്ചയാളുടെ വിവരങ്ങൾ ലഭ്യമല്ല. വൈദ്യുതി നിലയങ്ങളും കടൽ വെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റുകളും കേന്ദ്രീകരിച്ചുള്ള ആക്രമണത്തിലാണ് മരണം. ആക്രമണത്തിൽ വൈദ്യുത നിലയങ്ങൾക്കും ഒരു ജലശുദ്ധീകരണ പ്ലാന്റിനും കേടുപാടുകളുണ്ടായി.

അതേസമയം യുഎഇയ്ക്ക് നേരെയുണ്ടായ ആക്രമണങ്ങളെ ഫലപ്രദമായി ചെറുത്തെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പുലർച്ചെയുണ്ടായ ശക്തമായ ആക്രമണത്തെ തുടർന്ന് തുടർച്ചയായ സ്‌ഫോടക ശബ്ദങ്ങൾ കേട്ടതായി നാട്ടുകാർ പറയുന്നു.

ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ബഹ്‌റൈനിൽ രാത്രികാല കടൽ യാത്ര നിരോധിച്ചു. മത്സ്യബന്ധനത്തിനുൾപ്പെടെയാണ് നിരോധനം. വൈകീട്ട് ആറുമുതൽ പുലർച്ചെ നാലുവരെയാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

Content Highlights: Indian national confirmed dead following Iranian strike on Kuwaiti power and water plants., UAE defense ministry successfully repelled simultaneous aerial attacks., Bahrain imposes a nighttime maritime curfew for fishing and travel., Regional infrastructure targets indicate an escalation in Gulf security threats.