ബിസിസിഐ തിരഞ്ഞെടുപ്പ്: ഒന്ന് ഒഴികെ ബാക്കിയെല്ലാ സീറ്റുകളും എസ്റ്റിദാമ ബ്ലോക്ക് തൂത്തുവാരി

മനാമ: എക്‌സിബിഷൻ വേൾഡ് ബഹ്റൈനിൽ ശനിയാഴ്ച നടന്ന ബഹ്റിൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ബിസിസിഐ) യുടെ 31-ാമത് ഡയറക്ടർ ബോർഡ് തിരഞ്ഞെടുപ്പിൽ 18 സീറ്റുകളിൽ ഒന്ന് ഒഴികെ ബാക്കിയെല്ലാം എസ്റ്റിദാമ ബ്ലോക്ക് നേടി.
നബീൽ കാനൂ (58,590 വോട്ടുകൾ), മുഹമ്മദ് അൽകോഹെജി (42,910), നവാഫ് അൽസയാനി (48,342), യൂസഫ് സലാഹുദ്ദീൻ (53,008), സോന്യ ജാനാഹി (34,288), സോസൻ അബുൽഹസ്സ3 (35,554), അബീർ അൽമോയിദ് (49,440), അഹമ്മദ് അൽ സലൂം (49,658), ജമീൽ അൽ ഘാന (45,080), പ്രൊഫസർ വഹീബ് അൽ ഖാജ (44,078), അബ്ദുൾവഹാബ് അൽ ഹവാജ് (39,314), മുഹമ്മദ് ഫഖ്രോ (56,958), റഷാദ് സൈനൽ (40,218), മുഹ1/2ദ് ദിവാനി (46,186), ഹസൻ കൈക്സോ (54,916), ഖാലിദ് അബ്ദുൽറഹ്‌മാൻ ജുമ (50,856), ഖാലിദ് എഞ്ചിനീയർ (46,466) എന്നിവരാണ് വിജയിച്ച എസ്റ്റിദാമ ബ്ലോക്ക് സ്ഥാനാർത്ഥികൾ. ബോബ് താക്കർ ആണ് വിജയിച്ച ഏക സ്വതന്ത്ര സ്ഥാനാർത്ഥി (32,538 വോട്ടുകൾ). പരിചയസമ്പന്നനായ വ്യവസായി നബീൽ കാനൂവിനാണ് ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിച്ചത്. രാവിലെ 8 മുതൽ രാത്രി 10 വരെ വ്യാപാരികളുടെയും കമ്പനി പ്രതിനിധികളുടെയും ഒരു ദിവസം മുഴുവൻ വോട്ടെടുപ്പ് നടത്തിയതിന് ശേഷം, ബാലറ്റ് തരം തിരിക്കലും എണ്ണലും ആരംഭിച്ചു. രാത്രി ഏറെ വൈകിയാണ് ഫലം പ്രഖ്യാപിച്ചത്.
Content Highlights: Estidama Block won 17 out of 18 available seats, Nabeel Kanoo received the highest number of votes, Bob Thacker was the only independent candidate to win a seat, The election was held at Exhibition World Bahrain, High voter turnout from traders and company representatives