ഫ്രണ്ട്‌സ് അസോസിയേഷന്‍ സ്വാതന്ത്ര്യ ദിന ചര്‍ച്ച സദസ്സ് ഓഗസ്ത് 15ന്

മനാമ: ഫ്രണ്ട്‌സ് സോഷ്യല്‍ അസോസിയേഷന്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടത്തുന്ന ഓണ്‍ലൈന്‍ ചര്‍ച്ചാ സദസ്സ് ആഗസ്ത് 15ന് വൈകിട്ട് 8 ന് പ്രമുഖ ചിന്തകനും എഴുത്തുകാരനും പ്രഭാഷകനുമായ കെ.ഇ. എന്‍ ഉദ്ഘാടനം ചെയ്യും. 'സ്വതന്ത്ര ഇന്ത്യയും മതേതരത്വ, ജനാധിപത്യ അസ്ഥിത്വ പ്രതിസന്ധിയും' എന്ന വിഷയത്തിലാണ് ചര്‍ച്ച.

 ചര്‍ച്ചയില്‍ ബഹ്റൈനിലെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ വ്യക്തിത്വങ്ങളായ പി.വി രാധാകൃഷ്ണ പിളള, അസൈനാര്‍ കളത്തിങ്കല്‍, ജമാല്‍ ഇരിങ്ങല്‍, സുബൈര്‍ കണ്ണൂര്‍, പ്രിന്‍സ് നടരാജന്‍, ബിനു കുന്നന്താനം, ബഷീര്‍ അമ്പലായി, കെ.ടി സലീം, അനസ് റഹീം, എം. ബദ്‌റുദ്ദീന്‍, പങ്കജ് നഭന്‍, ഷെമിലി. പി ജോണ്‍ തുടങ്ങിയവര്‍ പങ്കെടുക്കും. മാധ്യമ പ്രവര്‍ത്തകന്‍ സിറാജ് പള്ളിക്കര വിഷയാവതരണം നടത്തും.

Content Highlights: