എസ്.വി അബ്ദുള്ള അനുസ്മരണം സംഘടിപ്പിക്കുന്നു

മനാമ: എംഎസ്എഫ് മുന് സംസ്ഥാന പ്രസിഡന്റും പ്രവാസി ലീഗ് അഖിലേന്ത്യാ ട്രഷററും കലാ സാംസ്കാരിക രംഗത്തെ പ്രഗത്ഭനും മുസ്ലിം ലീഗ് നേതാവുമായിരുന്ന എസ് വി അബ്ദുള്ള അനുസ്മരണ സമ്മേളനം ബഹ്റൈന് കെഎംസിസി സൈബര് വിംഗ് വാട്സ് ആപ്പ് ഗ്രൂപ്പില് ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് നടക്കും. ബഹ്റൈന് കെഎംസിസി യുടെ ആഭിമുഖ്യത്തില് നടക്കുന്ന അനുസ്മരണ സമ്മേളനം മുസ്ലീം ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഉമ്മര് പാണ്ടികശാല ഉദ്ഘാടനം ചെയ്യും. പരിപാടിയില് പ്രമുഖ നേതാക്കള് പങ്കെടുക്കുമെന്ന് കെഎംസിസി പ്രസിഡന്റ് ഹബീബ് റഹ്മാന്, ജനറല് സെക്രട്ടറി അസ്സൈനാര് കളത്തിങ്കല് എന്നിവര് അറിയിച്ചു.
Content Highlights: