കിരീടം പോലുള്ള ചിത്രമെഴുതുന്നത് വെല്ലുവിളി; 90-കളിലെ ചിത്രങ്ങള്‍തന്നെ ആഗ്രഹം- അഭിലാഷ് പിള്ള

-
-

ദുബായ്: 1980 കളുടെ അവസാനത്തിലും 90 കളിലും വന്‍ഹിറ്റായ ചിത്രങ്ങള്‍ പോലുള്ളവ എഴുതണമെന്നതാണ് ഏറ്റവും വലിയ ആഗ്രഹമെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള പറഞ്ഞു. കിരീടം പോലുള്ള ചിത്രമെഴുതുകയാണെങ്കില്‍ അത് എങ്ങനെ മാറ്റിയെടുക്കാമെന്നത് വലിയ വെല്ലുവിളിയാണ്. സുമതിവളവില്‍ 1993 കാലഘട്ടം പുനരാവിഷ്‌കരിച്ചത് മണിച്ചിത്രത്താഴ് എന്ന ചിത്രം റഫന്‍സായി എടുത്തിട്ടാണെന്നും അദ്ദേഹം ദുബായില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

രോമാഞ്ചം എന്ന ചിത്രം സിനിമാ ജീവിതത്തെ മാറ്റിമറിച്ചതായി നടന്‍ അര്‍ജുന്‍ അശോകനും വ്യക്തമാക്കി. ഒരിക്കല്‍ കുടുംബത്തോടൊപ്പം ദുബായിലെത്തിയപ്പോഴാണ് രോമാഞ്ചത്തിലേക്കുള്ള ക്ഷണമെത്തിയത്. ആ ഭാഗ്യം വിടാതെ ഇപ്പോഴും പിന്തുടരുന്നുണ്ടെന്നും അര്‍ജുന്‍ സന്തോഷം പങ്കുവെച്ചു. കേരളത്തിലെ തിരുവനന്തപുരത്തെ മൈലമൂടിലെ അതേ പേരിലുള്ള ഒരു സ്ഥലവുമായി ബന്ധപ്പെട്ട നാടോടിക്കഥകളും യഥാര്‍ഥ ജീവിത സംഭവങ്ങളും സുമതിവളവിന് പ്രചോദനമായെന്ന് വിഷ്ണു ശശി ശങ്കര്‍ പറഞ്ഞു. ബാലു വര്‍ഗീസ്, മാളവിക, ശ്രാവണ്‍ മുകേഷ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Content Highlights: abhilash pillai dubai press meet