വെള്ളക്കെട്ടിൽ യാത്രക്കാർക്ക് സഹായിയായി ‘സ്പൈഡർമാൻ’

ഭിവണ്‍ഡിയിലെ വെള്ളക്കെട്ടുള്ള പ്രദേശത്ത് സ്‌പൈഡര്‍മാന്റെ വേഷം ധരിച്ച് ഷദാബ് മോമിന്‍ രണ്ട് കുട്ടികളെ തോളിലേറ്റി റോഡ് മുറിച്ച് കടത്തുന്നു.
ഭിവണ്‍ഡിയിലെ വെള്ളക്കെട്ടുള്ള പ്രദേശത്ത് സ്‌പൈഡര്‍മാന്റെ വേഷം ധരിച്ച് ഷദാബ് മോമിന്‍ രണ്ട് കുട്ടികളെ തോളിലേറ്റി റോഡ് മുറിച്ച് കടത്തുന്നു.

താനെ (മഹാരാഷ്ട്ര): ഭിവൺഡിയിലെ വെള്ളക്കെട്ടുള്ള റോഡുകളിലെ കുഴികളിൽ വീഴാതെ ആളുകളെ സഹായിക്കുന്ന സ്പൈഡർമാൻ സാമൂഹികമാധ്യമങ്ങളിൽ വൈറലായി.

തിങ്കളാഴ്ച കനത്തമഴയിൽ ഭിവൺഡിയിലും പരിസര പ്രദേശങ്ങളിലും വെള്ളക്കെട്ടുണ്ടായിരുന്നു. വെള്ളക്കെട്ടുകൾ കുഴികളെ മറച്ചതോടെ ഒട്ടേറെ വാഹനങ്ങൾ അപകടത്തിൽപെട്ടു. അപ്പോഴാണ് ഷദാബ് മോമിൻ എന്ന കണ്ടന്റ് ക്രിയേറ്റർ രക്ഷകനായെത്തിയത്.

സ്പൈഡർമാന്റെ വേഷംധരിച്ച്, സന്നദ്ധസേവനം നടത്താനും ജനങ്ങളെ സഹായിക്കാനും ഷദാബ് മുന്നിട്ടിറങ്ങി. വെള്ളംനിറഞ്ഞ റോഡുകൾ സുരക്ഷിതമായി മുറിച്ചുകടക്കാൻ രണ്ട് കുട്ടികളെ തോളിലേറ്റി കൊണ്ടുപോകുന്നതും വീഡിയോയിൽ കാണാം. വെള്ളം കയറിയ റോഡുകളിലൂടെ വാഹനങ്ങളെ കടന്നുപോകാൻ സഹായിക്കുകയുംചെയ്തു.

ആളുകളെ സഹായിക്കുക മാത്രമല്ല, ജനകീയപ്രശ്നങ്ങളിലേക്ക് അധികൃതരുടെ ശ്രദ്ധക്ഷണിക്കുക കൂടിയാണ് തന്റെ ഉദ്ദേശ്യമെന്ന് അദ്ദേഹം പറഞ്ഞു. റോഡ് അറ്റകുറ്റപ്പണികൾക്കും ഓടകൾ വൃത്തിയാക്കുന്നതിനുമായി പ്രതിവർഷം കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നുണ്ടെങ്കിലും ഓരോ കനത്തമഴയ്ക്കുശേഷവും റോഡുകൾ വെള്ളത്തിനടിയിലാകുന്നത് എന്തുകൊണ്ടാണെന്ന് അറിയാൻ ജനം ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Content Highlights: Content creator Shadab Momin dresses as Spiderman to assist commuters in Bhiwandi., The initiative highlights the dangers of waterlogged roads during monsoon season., The act serves as a protest against poor road maintenance and drainage mismanagement., Viral video shows the hero helping children and vehicles navigate flooded streets.