ഇത് മതമൈത്രിയുടെ നിറപുത്തരി; ഭഗവതി കോട്ടയിൽ നിറപുത്തരിക്കുള്ള നെല്ല് കൈമാറി സൽമാൻ

മാങ്ങാട്ടിരി ഭഗവതി കോട്ടയിൽ നിറപുത്തരിക്കുള്ള നെല്ല് ക്ഷേത്രം പൂജാരി ഇടത്തോട്ടിൽ മഹേഷ് ആവേന് അധ്യാപകനായ സൽമാൻ ക്ഷേത്രനടയിലെത്തി കൈമാറുന്നു
മാങ്ങാട്ടിരി ഭഗവതി കോട്ടയിൽ നിറപുത്തരിക്കുള്ള നെല്ല് ക്ഷേത്രം പൂജാരി ഇടത്തോട്ടിൽ മഹേഷ് ആവേന് അധ്യാപകനായ സൽമാൻ ക്ഷേത്രനടയിലെത്തി കൈമാറുന്നു

തിരൂർ: മാങ്ങാട്ടിരി ഭഗവതി കോട്ടയിൽ നിറപുത്തരിക്കുള്ള നെല്ല് ഇത്തവണ സൽമാന്റെ വക. ക്ഷേത്രം പൂജാരി ഇടത്തോട്ടിൽ മഹേഷ് ആവേന് അധ്യാപകനായ സൽമാൻ ക്ഷേത്രനടയിലെത്തി നെല്ല് സമ്മാനിച്ചു.

മാങ്ങാട്ടിരി ഭഗവതി കോട്ട ക്ഷേത്രത്തിൽ ഞായറാഴ്ച നടക്കുന്ന നിറപുത്തരി ആഘോഷത്തിന് പരിസ്ഥിതി പ്രവർത്തകനും പക്ഷിനിരീക്ഷകനും സാമൂഹ്യ പ്രവർത്തകനും തിരുന്നാവായ എഎംഎൽപി സ്‌കൂൾ സാമൂഹ്യ ശാസ്ത്ര അധ്യാപകനുമായ സൽമാൻ കരിമ്പനക്കൽ ഒരു ചാക്ക് പുത്തരി നെല്ലാണ് കൈമാറിയത്.

ക്ഷേത്രങ്ങളിൽ പുത്തരി നിവേദ്യത്തിന് ആദ്യമായി കൊയ്‌തെടുത്ത പുതു നെല്ലാണ് സാധാരണയായി ഉപയോഗിക്കാറുള്ളത്. ഈ കാര്യം മനസ്സിലാക്കിയ സൽമാൻ തന്റെ സുഹൃത്തായ ജാഫർ ആയപ്പള്ളിയുമൊത്ത് ക്ഷേത്രത്തിലെത്തിയാണ് നെല്ല് കൈമാറിയത്.

ക്ഷേത്ര പൂജാരി ഇടത്തോട്ടിൽ മഹേഷ് ആവേൻ നെല്ല് ഏറ്റുവാങ്ങി. ക്ഷേത്ര ഊരാള കുടുംബാംഗമായ പടനാട്ടിൽ മുരളീധരൻ, ഇടത്തോട്ടിൽ അഭിലാഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Content Highlights: Teacher and environmentalist Salman donated a sack of paddy for the Niraputhari festival., The donation took place at the Mangattiri Bhagavathi Kotta Temple in Tirur., Temple priest Mahesh Aven received the paddy in the presence of committee members.