കാരുണ്യക്കൂട്ടായ്മയുമായി പാണക്കാട്ടെ ബീവിമാർ

#ന്യൂസ് ഡെസ്ക്
സിനർജി വി​െമൻസ് ഫൗണ്ടേഷന്റെ സ്തനാർബുദ ബോധവത്കരണ ക്യാമ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനംചെയ്യുന്നു. പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, റാജിഹ് അലി ശിഹാബ് തങ്ങൾ, നഗരസഭാധ്യക്ഷ അഡ്വ. വി. റിനിഷ, അബ്ബാസലി തങ്ങളുടെ ഭാര്യ സജ്ന സഖാഫ്, ബഷീറലി തങ്ങളുടെ ഭാര്യ ഷെമീമ ബഹസ്സൻ, മുനവ്വറലി തങ്ങളുടെ ഭാര്യ ഹനിയ സഖാഫ് എന്നിവർ സമീപം.

മലപ്പുറം: കാരുണ്യത്തിന്റെ കൂട്ടായ്മയുമായി പാണക്കാട് തറവാട്ടിലെ ബീവിമാർ. അവർ നേതൃത്വംനൽകുന്ന ‘റഹ്‌മ’ യുടെ ഭാഗമായ വൈസ് 1.0 പ്രഖ്യാപിച്ചു. 200 സ്ത്രീകൾക്ക് സ്തനാർബുദ ബോധവത്കരണ സ്ക്രീനിങ് ക്യാമ്പും നടത്തി. പരിപാടി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനംചെയ്തു.

രണ്ടുവർഷം മുൻപ് ‘സിനർജി വിെമൻസ് ഫൗണ്ടേഷൻ’ സ്ഥാപിച്ച് ഇവർ പൊതുരംഗത്തേക്ക് കടന്നുവന്നിരുന്നു. ഒട്ടേറെ ക്യാമ്പുകൾ, ശില്പശാലകൾ, കോഴ്‌സുകൾ, നൈപുണ്യവികസന പരിപാടികൾ എന്നിവ നടത്തിക്കഴിഞ്ഞു.

ഫൗണ്ടേഷന്റെ പുതിയ സംരംഭമായ ‘റഹ്‌മ’ വിവാഹത്തിനുശേഷം കരിയറിൽനിന്ന് മാറിനിൽക്കേണ്ടിവന്ന സ്ത്രീകളെ തിരിച്ചുകൊണ്ടുവരാനും വിവിധ വിഷയങ്ങളിൽ അറിവുനൽകാനുമാണ്. ആയിരം സ്ത്രീകൾക്ക് സൗജന്യമായി നിർമിതബുദ്ധിയിൽ അറിവുനൽകുന്ന പദ്ധതിയാണ് ‘വൈസ് 1.0’

പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളുടെ ഭാര്യ സജ്‌ന സഖാഫ് ആണ് ഫൗണ്ടേഷന്റെ ചെയർപേഴ്‌സൺ. മുനവ്വറലി ശിഹാബ് തങ്ങളുടെ ഭാര്യ ഹനിയ സഖാഫ് കൺവീനറും ബഷീറലി ശിഹാബ് തങ്ങളുടെ ഭാര്യ ഷെമീമ ബഹസ്സൻ ട്രഷററുമാണ്. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഭാര്യ ഉമ്മുക്കുൽസുവും പങ്കെടുത്തു.

Content Highlights: Panakkad family women launched the 'Rahma' initiative and 'WISE 1.0' program., WISE 1.0 provides free Artificial Intelligence (AI) training for 1,000 women., Conducted a breast cancer awareness screening camp for 200 women., The initiative aims to bring women back to their careers after marriage., Inaugurated by Minister P.K. Kunhalikutty, led by key Panakkad family members.