ഓസ്‌ട്രേലിയയിലെ കാട്ടുതീ: ദുരിത ബാധിതര്‍ക്ക് ഭക്ഷണവുമായി ഇന്ത്യന്‍ ദമ്പതിമാര്‍

മെല്‍ബണ്‍: കാട്ടുതീയില്‍ നിസ്സഹായരായി നില്‍ക്കുന്ന ഓസ്‌ട്രേലിയന്‍ ജനതയ്ക്ക് സഹായ ഹസ്തവുമായി ഇന്ത്യന്‍ ദമ്പതിമാര്‍. തങ്ങളുടെ ഭക്ഷണശാലയില്‍ നിന്ന് ദുരിത ബാധിതര്‍ക്കുള്ള ഭക്ഷണം സൗജന്യമായി എത്തിക്കുകയാണ് ഇന്ത്യന്‍ ദമ്പതിമാര്‍. കംജീത് കൗറും ഭര്‍ത്താവ് കന്‍വന്‍ജീത്ത് സിങ്ങുമാണ് തങ്ങളുടെ റെസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം എത്തിച്ചുനല്‍കുന്നത്.
വിക്ടോറിയയില്‍ 'ദേശി ഗ്രില്‍' എന്ന പേരില്‍ ഇരുവരും റെസ്റ്റോറന്റ് നടത്തുന്നുണ്ട്. ഇവിടെ നിന്നും പാകം ചെയ്യുന്ന ഭക്ഷണമാണ് ദുരിത ബാധിതര്‍ക്ക് നല്‍കുന്നത്. കറിയും ചോറും ഉള്‍പ്പെടുന്ന ലളിതമായ ഊണാണ് ഇവര്‍ തയ്യാറാക്കുന്നത്.
ഭക്ഷണം ദുരിതാശ്വാസ കേന്ദ്രങ്ങളിലെത്തിച്ച് നല്‍കുന്നതോടൊപ്പം റെസ്റ്റോറിന്റിലെത്തി ആവശ്യപ്പെടുന്നവര്‍ക്കും ഇവര്‍ ഭക്ഷണം നല്‍കുന്നുണ്ട്. കാട്ടുതീ വ്യാപിച്ചതോടെ ഹോട്ടലിലെ മിക്ക ജോലിക്കാരും തിരികെ പോയി. ഇപ്പോള്‍ ബന്ധുക്കളും സുഹൃത്തുകളും ചേര്‍ന്നാണ് റെസ്‌റ്റോറന്റിലെ ജോലികള്‍ ചെയ്യുന്നത്. 2016ലാണ് കംജീതും ഭര്‍ത്താവും വിക്ടോറിയയിലെത്തി ഹോട്ടല്‍ തുടങ്ങുന്നത്. കാട്ടുതീ ഏറ്റവും കൂടുതല്‍ ബാധിച്ച പ്രദേശങ്ങളിലൊന്നാണ് വിക്ടോറിയ
വര്‍ഷങ്ങളായി തങ്ങള്‍ ജീവിക്കുന്ന നാടാണ് ഓസ്‌ട്രേലിയയെന്നും ഈ നാട് അത്രയും പ്രിയപ്പെട്ടതും തങ്ങളുടെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണെന്നും ഇരുവരും പറയുന്നു. കടുത്ത ചൂടും കാറ്റും മൂലം നാലുമാസമായി തുടരുന്ന കാട്ടുതീ ഇനിയും നിയന്ത്രിക്കാനായിട്ടില്ല. മരണസംഖ്യ 23 ആയി ഉയര്‍ന്നിട്ടുണ്ട്. നിരവധി പേരെ കാണാതായതായും റിപ്പോര്‍ട്ടുകളുണ്ട്. ലക്ഷക്കണക്കിന് മൃഗങ്ങളാണ് ഓസ്‌ട്രേലിയന്‍ കാട്ടുതീയില്‍ നാമാവശേഷമായത്.
Content Highlight: Free food for victims of Australia bushfires by Indian Couple
Content Highlights: