വെള്ളം വേണ്ടാത്ത, ശാന്തിയും സമാധാനവും കളിയാടുന്ന സെൻ ഗാർഡനുകൾ

സെൻ ഗാർഡനെ കുറിച്ചുകേട്ടിട്ടുണ്ടാകുമല്ലോ. ജപ്പാനാണ് സെൻ ഗാർഡനുകളുടെ തറവാട്. ജപ്പാനിന്റെ മുക്കിലും മൂലയിലും ഈ സെൻഗാർഡനുകളെ കാണാം. ബുദ്ധിസം പ്രധാന മതമായ ജപ്പാനിൽ അവരുടെ സംസ്‌കാരത്തിന്റെ തന്നെ ഭാഗമാണ് സെൻ ഗാർഡനുകൾ. പ്രകൃതിയുടെ ലാളിത്യവും മനസ്സിന്റെ ശാന്തതയും ഒരുമിച്ചുചേരുന്ന ഇടമാണ് സെൻ ഗാർഡൻ. കല്ലുകളും ചരലും ചെടികളും വെളിച്ചവുമെല്ലാം കൃത്യമായ ക്രമത്തിൽ ഒരുക്കിയാണ് സെൻ ഗാർഡനുകൾ നിർമ്മിക്കുന്നത്. പ്രകൃതിയുടെ വിവിധ ഘടകങ്ങളെ പ്രത്യേക രീതിയിൽ ഒരേയിടത്തിൽ ക്രമീകരിച്ച് സ്വസ്ഥമായി ഇരിക്കാനുള്ള ഇടം ഒരുക്കുകയാണ് സെൻ ഗാർഡനിങ്ങിലൂടെ ചെയ്യുന്നത്.

[object Object]

എന്താണ് സെൻ ഗാർഡൻ

മെഡിറ്റേഷനും ധ്യാനവും ജപ്പാൻ ജീവിത ചര്യയുടെ ഭാഗമാണ്. അതുകൊണ്ടുതന്നെ ധ്യാനിക്കാനും ഏകാഗ്രതയോടെ ഇരിക്കാനും വേണ്ടിയാണ് സെൻ ഗാർഡനുകൾ ജപ്പാൻകാർ നിർമ്മിക്കുന്നത്. പൂക്കളുള്ള ചെടികളെ ഇത്തരം പൂന്തോട്ടങ്ങളിൽ കാണാനാകില്ല. പകരം ബോൺസായി പോലുള്ള ചെറിയ ചെടികളും മുളകളും പായലുകളുമൊക്കെയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ചരലുകളും ഉരുളൻ കല്ലുകളുമെല്ലാം സെൻ ഗാർഡന്റെ പ്രധാനപ്പെട്ട ഭാഗമാണ്.

വെള്ളം വേണ്ട

ട്രോപ്പിക്കൽ കാലാവസ്ഥയ്ക്ക് അനുസരിച്ചാണ് സെൻ ഗാർഡനുകൾ ഡിസൈൻ ചെയ്യുന്നത്. അതുകൊണ്ടുതന്നെ വെള്ളം ആവശ്യമില്ല എന്നതും സെൻ ഗാർഡനുകളുടെ പ്രത്യേകതയാണ്.

കല്ലുകളും ചരലുകളും തീർക്കുന്ന മനോഹാരിത

സെൻ ഗാർഡന്റെ പ്രധാന ആകർഷണമാണ് കല്ലുകൾ. കല്ലുകൾ വെറുതെ പെറുക്കി കൂട്ടിയിടുകയല്ല ചെയ്യുന്നത് പ്രത്യേകം തിരഞ്ഞെടുത്ത് വലുപ്പം അനുസരിച്ച് ക്രമത്തിൽ അടുക്കിവയ്ക്കുന്ന രീതിയും ഉണ്ട്. ചരലുകളാണ് സെൻ ഗാർഡന്റെ മറ്റൊരു പ്രത്യേകത.

വെള്ളത്തിലെ തിരമാലകളെയും ഒഴുകുന്ന അരുവിയെയും പ്രതിനിധാനം ചെയ്യുന്നു. വെള്ള, ക്രീം, ചാരനിറം തുടങ്ങിയ നിറങ്ങളിലുള്ള ചെറുചരലാണ് സാധാരണമായി ഉപയോഗിക്കുന്നത്.

പ്രൈവസി

സെൻ ഗാർഡൻ പലപ്പോഴും തുറസായ ഒന്നായിരിക്കില്ല. മതിലുകളോ വേലികളോ ഉപയോഗിച്ച് പ്രത്യേകം വേർതിരിച്ചെടുത്ത സ്ഥലത്താണ് സെൻ ഗാർഡനുകൾ നിർമിക്കാറുള്ളത്. വീടിനകത്ത് വേണമെങ്കിലും നമുക്ക് സെൻ ഗാർഡൻ ഒരുക്കാം.

ബുദ്ധനും കൽവിളക്കുകളും

പരമ്പരാഗത രീതിയിലുള്ള സെൻഗാർഡനുകളിൽ ബുദ്ധ പ്രതിമകളും ജാപ്പനീസ് ശൈലിയിലുള്ള കൽവിളക്കുകളും  കാണാം. കല്ലുകൾ പാകിയ നടപ്പാതകളും സെൻഗാർഡന്റെ പ്രത്യേകതയാണ്. ഇരിക്കാനായി സെൻ ഗാർഡനിൽ പ്രത്യേക ഇടം സാധാരണ ക്രമീകരിക്കാറുണ്ട്.

വെള്ളം വേണ്ടെങ്കിലും പരിചരണം വേണം.

ഉണങ്ങി വീഴുന്ന ഇലകളും ചെടികൾക്കിടയിലെ കളകളും നീക്കം ചെയ്യണം. കൂടാതെ ചെടികൾ അധികം വളർന്നുപോകാതെ വെട്ടിയൊരുക്കണം.

വെറും പൂന്തോട്ടമല്ല സെൻ ഗാർഡനും സമാധാനത്തോടെ അൽപ്പനേരം ചെന്നിരിക്കാനുള്ള ഇടം കൂടിയാണത്.

Content Highlights: Originates from Japan and deeply rooted in Buddhist culture., Designed for meditation and mental peace with stones, gravel, and moss instead of flowering plants., Requires minimal water, making it suitable for tropical climates., Features privacy elements, stone lanterns, and neat gravel patterns representing water waves., Needs regular maintenance like clearing fallen leaves and trimming plants.