'ഷോ കോസ്' ഹ്രസ്വചിത്ര പ്രീമിയർ ഷോ ഞായറാഴ്ച കോഴിക്കോട്

#Movie Desk
ഷോ കോസ് എന്ന ഹ്രസ്വചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: അറേഞ്ച്ഡ്
ഷോ കോസ് എന്ന ഹ്രസ്വചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: അറേഞ്ച്ഡ്

കോഴിക്കോട്: എവിഎ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. എ.വി. അനൂപ് നിർമ്മിച്ച്, കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ ഓഫീസ് ജൂനിയർ സൂപ്രണ്ട് സുധീകൃഷ്ണൻ രചനയും സംവിധാനവും നിർവ്വഹിച്ച 'ഷോ കോസ്' (Show Cause - Who cares about the wounds of a cop..?) എന്ന ഹ്രസ്വചിത്രത്തിന്റെ പ്രീമിയർ ഷോ 04.10.2026 (ഞായറാഴ്ച) രാവിലെ 11 മണിക്ക് കോഴിക്കോട് കാളൂർ റോഡിൽ ഉള്ള റിഥം ഹൗസ് ആർട് സ്റ്റുഡിയോയിൽ വച്ച് നടക്കും. അഡിഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് പി. വിജയൻ, IPS. ആദ്യ പ്രദർശനത്തിന്റെ സ്വിച്ച് ഓൺ നിർവഹിക്കും.

തുടർന്ന് നടക്കുന്ന ഓപ്പൺ ഫോറത്തിൽ അഡ്വ. കെ. ജയന്ത് എം. എൽ. എ, മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ മെമ്പർ ബൈജുനാഥ്‌, പുട്ട വിമലാദിത്യ IPS ( ഐ. ജി. പി. നോർത്ത് സോൺ ), ഷൗക്കത്തലി എ. പി., IPS പോലീസ് കമ്മീഷണർ, ഡി. സി. പി. പദം സിംഗ് IPS, എ. വി. അനൂപ് ( ചെയർമാൻ എ. വി. എ ഗ്രൂപ്പ്‌)എന്നിവരെ കൂടാതെ പ്രമുഖ പോലീസ് മേലധികാരികൾ, രാഷ്ട്രീയ പ്രവർത്തകർ, മറ്റു പ്രമുഖ വ്യക്തിത്വങ്ങൾ എന്നിവരുടെ സാന്നിധ്യം ഉണ്ടായിരിക്കുന്നതാണ്.

പോലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക-വ്യക്തിജീവിതങ്ങളിലെ സംഘർഷങ്ങളും മാനസിക സമ്മർദ്ദങ്ങളും പ്രമേയമാക്കിയ ചിത്രത്തിൽ പ്രധാന കഥാപാത്രമായ എസ്.ഐ. പീറ്റർ ജോണിനെ അവതരിപ്പിക്കുന്നത് നിർമ്മാതാവ് കൂടിയായ ഡോ. എ.വി. അനൂപ് ആണ്. മുൻ ജില്ലാ ജഡ്ജി ആർ.എൽ. ബൈജു, രാഹുൽ പി.ജെ., സുനീഷ് കെ. ജാൻ, കെ.പി.എ. ലത്തീഫ്, കുമാരി നന്ദിത, ലതാ സതീഷ് എന്നിവർക്കൊപ്പം കോഴിക്കോട്ടെ നിരവധി പോലീസ് ഉദ്യോഗസ്ഥരും ഇതിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

Content Highlights: Produced by Dr. A.V. Anoop under AVA Productions and directed by Kozhikode City Police Junior Superintendent Sudheekrishnan, the short film Show Cause, depicting the mental stress and personal struggles of police officers, will premiere on October 4 with ADGP P. Vijayan performing the switch-on ceremony.