ലോർഡ് ഓഫ് ദ റിംഗ്സ്: ദ റിംഗ്സ് ഓഫ് പവർ മലയാളം ടീസർ ട്രെയിലർ ഇതാ

ആമസോൺ സ്റ്റുഡിയോയിൽ നിന്ന് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദ ലോർഡ് ഓഫ് ദി റിംഗ്സ്: ദി റിംഗ്സ് ഓഫ് പവർ ടെലിവിഷൻ പരമ്പരയുടെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി. 2022 സെപ്റ്റംബർ 2-ന് ആമസോൺ പ്രൈമിലൂടെ പരമ്പര പ്രേക്ഷകർക്ക് മുന്നിലെത്തും.
ഇസിൽദുർ (മാക്സിം ബാൾഡി) എലെൻഡിൽ(ലോർഡ് ഓവൻ), ഫാരസോൺ (ട്രിസ്റ്റൻ ഗ്രാവൽ), ക്വീൻ റിജൻ മിറിയൽ (സിന്തിയ അഡായി റോബിൻസൺ) എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ.
ലോകമെമ്പാടുമുള്ള 240ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലും ഈ മൾട്ടി സീസൺ ഡ്രാമ സപ്തംബർ 2 വെള്ളിയാഴ്ച മുതൽ കാണാം. ആഴ്ചതോറും പുതിയ എപ്പിസോഡുകൾ ലഭ്യമാകും.
Content Highlights: lord of the rings the rings of power malayalam teaser