117 സിനിമാക്കാരുടെ പ്രയത്‌നം, ലോക്ഡൗണ്‍ കാഴ്ച്ചകള്‍ പകര്‍ത്തി ഭരത് ബാല

രാജ്യത്തെ ലോക്ഡൗണ്‍ കാഴ്ച്ചകള്‍ അതേപടി ക്യാമറയില്‍ പകര്‍ത്തി സംവിധായകനും നിര്‍മ്മാതാവുമായ ഭരത് ബാല. 117 പേരടങ്ങുന്ന സിനിമാപ്രവര്‍ത്തകരാണ് ഈ ഉദ്യമത്തില്‍ അദ്ദേഹത്തോടൊപ്പം ചേര്‍ന്നത്.
2020 മാര്‍ച്ച് 24ന് തുടങ്ങി ഒന്‍പത് ആഴ്ച്ചകളിലധികമായി ഫാക്ടറികളും സ്‌കൂളുകളും ഓഫീസുകളും ഷോപ്പുകളും തെരുവുകളും പൂര്‍ണമായും അടച്ചിട്ടു. നമ്മളേവരും വീടുകളില്‍ ഒതുങ്ങിക്കൂടി ലോക്ഡൗണിലെ നേര്‍കാഴ്ച്ചകളാണ് സംവിധായകന്‍ ക്യാമറയില്‍ ഒപ്പിയെടുത്തിരിക്കുന്നത്. നാം അതിജീവിക്കും എന്നാണ് ഡോക്യുമെന്ററിക്ക് പേര്. നാലുമിനിട്ടാണ് ദൈര്‍ഘ്യം. ജൂണ്‍ ആറു മുതല്‍ ഓണ്‍ലൈനില്‍ ലഭ്യമാകും.
14 സംസ്ഥാനങ്ങളിലെ കാഴ്ച്ചകളാണ് ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണയോടെ പൂര്‍ണമായും ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടാണ് ഷൂട്ടിങ് നടന്നത്. വര്‍ച്വല്‍ ഭാരതിന്റെ പേരില്‍ ഭരത് ബാല ഡോക്യുമെന്ററി നിര്‍മിക്കുന്നത്.
Content Highlights : bharat bala documentary naam athijeevikkum corona virus lockdown
Content Highlights: