പകയും പ്രതികാരവും ചേർന്ന് ത്രില്ലടിപ്പിക്കുന്ന രുധിരം

പകയും അതിലൂന്നിയ പ്രതികാരവും വിഷയമാകുന്ന ചിത്രങ്ങൾ എന്നും പ്രേക്ഷകരെ പിടിച്ചിരുത്തുന്ന സിനിമ ജോണറാണ്. ഉദ്വേഗജനകമായ ഒരോ സന്ദര്‍ഭങ്ങളും മനസിനെ പിടിച്ചുലയ്ക്കും. അതിനോടൊപ്പം കുറച്ച് വയലന്‍സ് കൂടെയാകുമ്പോള്‍ സംഭവബഹുലമാകും. ഇത്തരം ഘടകങ്ങളെല്ലാം ഒത്തിണങ്ങിയ ചിത്രമാണ് കന്നട നടന് രാജ് ബി ഷെട്ടിയും അപര്‍ണ ബാലമുരളിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'രുധിരം'.
സ്വതന്ത്രയായി നടന്നിരുന്ന സ്വാതി ഒരിക്കല്‍ ഒരാളുടെ കൈയില്‍ അകപ്പെട്ട് കൂട്ടിലടയ്ക്കപ്പെടുന്ന അവസ്ഥയുണ്ടാകുന്നു. അയാള്‍ അവളെ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നു. അവിടെനിന്ന് എങ്ങനെ രക്ഷപ്പെടണമെന്നതിനോടൊപ്പം തന്നെ തന്നോട് ഈ ക്രൂരത ചെയ്യുന്നതിന്റെ കാരണം എങ്ങനെയെങ്കിലും കണ്ട്പിടിക്കണം എന്ന നായികയുടെ കാഴ്ചയിലാണ് കഥ പോകുന്നതെങ്കിലും പെട്ടൊന്നൊരു കാഴ്ചപ്പാട് മാറ്റം കഥയിലുണ്ടാകുന്നു. നല്ലതെന്ന് വിശ്വസിപ്പിച്ച പല കഥാപാത്രങ്ങളും ഡാര്‍ക്ക് ഷെയിഡിലേക്ക് മാറുന്നത് കാണാം.
സ്വാതി എന്ന കഥാപാത്രത്തെ വളരെ നന്നായി അപര്‍ണ സ്ക്രീനിനു മുന്നില്‍ അവതരപ്പിച്ചിട്ടുണ്ട്. സിനിമയുടെ അവസാന ഘട്ടങ്ങളാണ് കൂടുതല്‍ പിടിച്ചിരുന്ന തരത്തില്‍ ചിത്രീകരിച്ചിട്ടുള്ളത്. രാജ് ബി ഷെട്ടിയുടെ അഭിനയം എടുത്തു പറയേണ്ടെന്നാണ്. ഇമോഷണല്‍ സീനുകളില്‍ വളരെ നല്ല പ്രകടനം കാഴ്ചവെച്ചു. ''The axe forgets but the tree remembers' എന്ന സിനിമയുടെ ടാഗ് ലൈന്‍ സിനിമ കണ്ടിറങ്ങുമ്പോള്‍ വ്യക്തമായി പ്രേക്ഷകര്‍ക്ക് മനസിലാകും.
നിഗൂഢതയും അതില്‍ കവിഞ്ഞ ജിജ്ഞാസയും ഉണര്‍ത്തുന്ന കഥാപാത്രമാണ് രാജ് ബി ഷെട്ടിയുടേത്. ഡോക്ടര്‍ മാത്യു റോസി ഹില്‍സൈഡ് ഗ്രാമത്തിലെ ആളുകളാല്‍ ആദരിക്കപ്പെടുന്ന ഒരു മനുഷ്യനാണ്. പക്ഷേ, അത് മാത്രമല്ല അയാളുടെ മുഖമെന്ന് സിനിമ മുന്നോട്ട് പോകുന്തോറും പ്രേക്ഷകന് വിലയിരുത്താവുന്നതാണ്. അതീവ ദുരൂഹമായ ഈ കഥാപാത്രം തന്നെയാണ് സിനിമയുടെ നട്ടെല്ലും. അധിക കഥാപാത്രങ്ങളൊന്നും സിനിമയില്‍ ഇല്ലെങ്കില്‍ ഉള്ളവര്‍ തങ്ങളുടെ റോള്‍ മികച്ചതാക്കിയിട്ടുണ്ട്. മനുഷ്യമനസ്സുകളെ പിടിച്ചുലയ്ക്കുന്ന ഒരു സന്ദേശവും സംവിധായകന് ഒരുക്കിയിരിക്കുന്നു.
റൈസിങ് സൺ സ്റ്റുഡിയോസിന്റെ ബാനറിൽ വി.എസ്. ലാലനാണ് 'രുധിരം' നിർമ്മിക്കുന്നത്. ഗോകുലം ഗോപാലൻ അവതരിപ്പിക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു.
സഹസംവിധായകനായി സിനിമാ ലോകത്തെത്തിയ സംവിധായകൻ ജിഷോ ലോൺ ആൻറണി മികച്ച കഥ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. 123 മ്യൂസിക്സ് ആണ് സിനിമയുടെ മ്യൂസിക് പാർട്നർ. ഫാർസ് ഫിലിംസ് ആണ് ഓവർസീസ് ഡിസ്ട്രിബ്യൂഷൻ പാർട്നർ.
'രുധിര'ത്തിൻറെ തിരക്കഥ, സംഭാഷണം: ജിഷോ ലോൺ ആൻറണി, ജോസഫ് കിരൺ ജോർജ്, ഛായാഗ്രഹണം: സജാദ് കാക്കു, എഡിറ്റിംഗ്: ഭവൻ ശ്രീകുമാർ, സംഗീതം: 4 മ്യൂസിക്സ്, ഓഡിയോഗ്രഫി: ഗണേഷ് മാരാർ. ആർട്ട്: ശ്യാം കാർത്തികേയൻ, മേക്കപ്പ്: സുധി സുരേന്ദ്രൻ, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, വി.എഫ്.എക്സ് സൂപ്പർവൈസർ: എഎസ്ആർ, വി.എഫ്.എക്സ് പ്രൊഡ്യൂസർ: മനീഷ മാധവൻ, ആക്ഷൻ: റോബിൻ ടോം, ചേതൻ ഡിസൂസ, റൺ രവി, ചീഫ് അസോ.ഡയറക്ടർ: ക്രിസ് തോമസ് മാവേലി, അസോ. ഡയറക്ടർ: ജോമോൻ കെ ജോസഫ്, വിഷ്വൽ പ്രൊമോഷൻ: ഡോൺ മാക്സ്, കാസ്റ്റിങ് ഡയറക്ടർ: അലൻ പ്രാക്, എക്സി.പ്രൊഡ്യൂസേഴ്സ്: ശ്രുതി ലാലൻ, നിധി ലാലൻ, വിൻസെൻറ് ആലപ്പാട്ട്, സ്റ്റിൽസ്: റെനി, പ്രൊഡക്ഷൻ കൺട്രോളർ: റിച്ചാർഡ്, പോസ്റ്റ് പ്രൊഡക്ഷൻ കോഓർഡിനേറ്റർ: ബാലു നാരായണൻ, കളറിസ്റ്റ്: ബിലാൽ റഷീദ്, വിഎഫ്എക്സ് സ്റ്റുഡിയോ: കോക്കനട്ട് ബഞ്ച്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ഷബീർ പി, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, പ്രൊമോഷൻസ്: സ്നേക്ക്പ്ലാൻറ് എൽഎൽപി, പിആർഒ: പ്രതീഷ് ശേഖർ.
Content Highlights: rudhiram movie review