വിവാഹറിസപ്ഷന്‍ നടന്നില്ല, പകരം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് 1250 ചാക്ക് അരി നല്‍കി യോഗി ബാബു

-
-

ലോക്ഡൗണില്‍ സിനിമയിലെ ദിവസവേതനക്കാര്‍ ബുദ്ധിമുട്ടുകയാണ് എന്ന വാര്‍ത്ത നേരത്തെ പുറത്തു വന്നതാണ്. തമിഴ് സിനിമാമേഖലയിലെ ലോക്ഡൗണ്‍ പ്രതിസന്ധികള്‍ മറികടക്കാന്‍ രജനീകാന്ത്, അജിത്ത്, സൂര്യ, കാര്‍ത്തി, ശിവകുമാര്‍, വിജയ് സേതുപതി, ശിവകാര്‍ത്തികേയന്‍ തുടങ്ങിയവര്‍ സിനിമാസംഘടനയായ ഫെഫ്‌സിക്ക് ധനസഹായവുമായി രംഗത്തു വരികയുണ്ടായി. ഇപ്പോഴിതാ നടന്‍ യോഗി ബാബുവും സഹായഹസ്തവുമായി എത്തിയിരിക്കുകയാണ്.

തമിഴ് സിനിമയിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് 1250 ചാക്ക് അരിയാണ് യോഗി ബാബു വിതരണം ചെയ്തത്. നടന്റെ വിവാഹറിസപ്ഷന്‍ നേരത്തേ തീരുമാനിച്ച പ്രകാരം ആര്‍ഭാടമായി ഏപ്രില്‍ 9ന് നടക്കേണ്ടതായിരുന്നു. വിവാഹം പെട്ടെന്നു നടത്തിയതിനാല്‍ ആരെയും ക്ഷണിക്കാന്‍ കഴിഞ്ഞിരുന്നില്ല. പകരം റിസപ്ഷന് തമിഴ്‌നാട് മുഖ്യമന്ത്രിയെ അടക്കം സിനിമാമേഖലയിലെ സുഹൃത്തുക്കളെ മുഴുവന്‍ ക്ഷണിച്ചുകൊണ്ട് ആഘോഷപൂര്‍വം നടത്താന്‍ ഉദ്ദേശിച്ചിരിക്കുകയായിരുന്നു. എന്നാല്‍ രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അത് നീട്ടുവെക്കുകയായിരുന്നു. പകരം അതേദിവസം സത്പ്രവൃത്തിയുമായി നടന്‍ രംഗത്തു വന്നു.

Content Highlights : yogi babu postpones wedding reception distributes 1250 bags of rice to junior artists in lockdown

Content Highlights: