റോട്ടര്‍ഡാം ഫെസ്റ്റിവലില്‍ പ്രശംസ നേടി നിവിന്‍ പോളിയുടെ 'ഏഴ് കടല്‍ ഏഴ് മലൈ'

ഏഴ് കടല്‍ ഏഴ് മലൈ' എന്ന ചിത്രത്തിലെ രംഗം
ഏഴ് കടല്‍ ഏഴ് മലൈ' എന്ന ചിത്രത്തിലെ രംഗം

നിവിന്‍ പോളിയെ നായകനാക്കി റാം സംവിധാനം ചെയ്യുന്ന 'ഏഴ് കടല്‍ ഏഴ് മലൈ'യുടെ പ്രീമിയര്‍ ഇന്ന് റോട്ടര്‍ഡാം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ നടക്കും. ചിത്രത്തെ കുറിച്ച് റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലിലെ കമ്മ്യൂണിക്കേഷന്‍ വിഭാഗം മേധാവി അന്നെ വാബെകെ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ഫിലിം ഫെസ്റ്റിവലിലെ ജീവനക്കാരിൽ നടത്തിയ സര്‍വേയിലാണ് അന്നെയുടെ അഭിപ്രായം. ശതാബ്ദങ്ങളായി പടര്‍ന്ന് പന്തലിച്ച് കിടക്കുന്ന പ്രണയത്തിന്റെയും സഹാനുഭൂതിയുടെയും അതിജീവനത്തിനത്തിന്റെയും  മനോഹരമായ കഥയാണ് ഇതെന്നും ഈ സിനിമ ബിഗ് സ്‌ക്രീനില്‍ കാണുവാന്‍ താന്‍ ആവേശത്തോടെ കാത്തിരിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി.

പ്രണയം വ്യത്യസ്തമായ രീതിയില്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിക്കുന്ന ചിത്രമായിരിക്കും എന്നാണ് ചിത്രത്തിന്റെ ടീസര്‍ ഉറപ്പ് നല്‍കുന്നത്‌. വി ഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരേഷ് കാമാച്ചി നിര്‍മ്മിക്കുന്ന ഈ ബിഗ് ബജറ്റ്‌ ചിത്രത്തിന് യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം പകരുന്നത്.

റോട്ടര്‍ഡാമില്‍ ബിഗ് സ്‌ക്രീന്‍ കോമ്പറ്റീഷന്‍ മത്സരവിഭാഗത്തിലേക്കാണ് 'ഏഴ് കടല്‍ ഏഴ് മലൈ' ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. 'പേരന്‍പ്', 'തങ്കമീന്‍കള്‍', 'കട്രത് തമിഴ്', 'തരമണി' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദേശീയ അവാര്‍ഡ് ജേതാവായ റാം സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണിത്. തമിഴ് നടന്‍ സൂരിയും ഒരു പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ അഞ്ജലിയാണ് നായിക. ഛായാഗ്രഹണം: എന്‍.കെ. ഏകാംബരം, ചിത്രസംയോജനം: മതി വി.എസ്, വസ്ത്രാലങ്കാരം: ചന്ദ്രക്കാന്ത് സോനവാനെ, മേക്കപ്പ്: പട്ടണം റഷീദ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: ഉമേഷ് ജെ. കുമാര്‍, ആക്ഷന്‍: സ്റ്റണ്ട് സില്‍വ, കൊറിയോഗ്രഫി: സാന്‍ഡി, പിആര്‍ഒ: ശബരി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് - അനൂപ് സുന്ദരന്‍.

Content Highlights: yezhu kadal yezhu malai nivin pauly Ram rotterdam film festival