സംഗീത സംവിധായകന്‍ വാജിദ് ഖാന്റെ മരണം ഹൃദയാഘാതം മൂലമെന്ന് കുടുംബം

-
-

ന്തരിച്ച ബോളിവുഡ് സംഗീത സംവിധായകന്‍ വാജിദ് ഖാന്റെ കുടുംബം പുറത്തുവിട്ട പ്രസ്താവനയിലാണ് അദ്ദേഹം മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന് പറഞ്ഞിരിക്കുന്നത്. വാജിദ് ഖാനെ പരിചരിച്ച സുരാനാ സെതിയ ആശുപത്രിയിലെ ജീവനക്കാരോടും കുടുംബം നന്ദി അറിയിച്ചിട്ടുണ്ട്. ജൂണ്‍ 1-ന് ഹൃദയാഘാതത്തെ തുടര്‍ന്നാണ് വാജിദ് അന്തരിച്ചതെന്നാണ് പ്രസ്താവനയില്‍ പറയുന്നത്. എന്നാല്‍ എവിടെയും അദ്ദേഹത്തിന് കൊറോണ വൈറസ് ബാധയുണ്ടായിരുന്നതായോ അതാണ് മരണകാരണമെന്നോ പറഞ്ഞിട്ടില്ല.

'ഞങ്ങളുടെ പ്രിയപ്പെട്ട വാജിദ് 47-ാം വയസില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ജൂണ്‍ 1-ന് അതിരാവിലെ സുരാനാ സെതിയ ആശുപത്രിയില്‍വെച്ച് മരണത്തിന് കീഴടങ്ങി. കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിനൊരു വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്നു പിന്നീട് തൊണ്ടയിലെ ഒരു ഇന്‍ഫെക്ഷന് ചികിത്സയിലായിരുന്നു', പ്രസ്താവനയില്‍ പറയുന്നു. 

സ്‌നേഹം അറിയിച്ചവര്‍ക്കെല്ലാം നന്ദി പറയുന്നതിനോടൊപ്പം ആശുപത്രി ജീവനക്കാര്‍ക്കും കുടുംബം നന്ദി പറയുന്നു. വാജിദ് എന്നും തങ്ങളുടെ ഹൃദയത്തില്‍ ജീവിക്കുമെന്ന് പറഞ്ഞുകൊണ്ടാണ് പ്രസ്താവന അവസാനിപ്പിച്ചിരിക്കുന്നത്. വാജിദിന്റെ സഹോദരന്‍ സാജിദാണ് പ്രസ്താവന സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്.

Content Highlights: Wajid khan passed away due to heart attack says family in a statement

Content Highlights: