‘പൗരന്മാരോട് ഇങ്ങനെയാണോ പെരുമാറേണ്ടത്?’; പ്രതിഷേധത്തിനെതിരായ പോലീസ് നടപടിക്കെതിരെ വിസ്മയ മോഹൻലാൽ

#Movies Desk
പ്രതിഷേധത്തിനെതിരായ പോലീസ് നടപടി, വിസ്മയ മോഹൻലാൽ | Photo: ANI, Mathrubhumi
പ്രതിഷേധത്തിനെതിരായ പോലീസ് നടപടി, വിസ്മയ മോഹൻലാൽ | Photo: ANI, Mathrubhumi

രീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.)യുടെ നേതൃത്വത്തിലുള്ള വിദ്യാർഥി പ്രതിഷേധത്തിനെതിരായ പോലീസ് നടപടിക്കെതിരെ നടിയും മോഹൻലാലിന്റെ മകളുമായ വിസ്മയ മോഹൻലാൽ. മറ്റൊരു ഇൻസ്റ്റഗ്രാം പോസ്റ്റ് പങ്കുവെച്ചായിരുന്നു വിസ്മയയുടെ പ്രതികരണം. രാജ്യത്തെ പൗരന്മാരോട് ഭരണകൂടം ഇങ്ങനെയാണോ പെരുമാറേണ്ടതെന്ന് കുറിപ്പിൽ ചോദിക്കുന്നു.

കഴിഞ്ഞ ദിവസത്തെ സി.ജെ.പി. പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചിരുന്നു. വിദ്യാർഥികളടക്കം നിരവധി പേർക്ക് പരിക്കേറ്റു.

ജന്തർമന്തറിൽ നടത്തുന്ന രാപകൽ സമരത്തിന് ഒരുമാസം തികഞ്ഞ തിങ്കളാഴ്ച പാർലമെന്റിലേക്ക് ആയിരക്കണക്കിന് യുവാക്കൾ പ്രതിഷേധ മാർച്ച് നടത്തി. ഇതിനെ ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവുംകൊണ്ടാണ് പോലീസ് നേരിട്ടത്.

നൂറിലേറെ സി.ജെ.പി.ക്കാരെ കസ്റ്റഡിയിലെടുത്തു. പലർക്കും പരിക്കേറ്റു. ഇന്റർനെറ്റ് സേവനവും വിച്ഛേദിച്ചിരുന്നു. മെട്രോ സ്റ്റേഷനുകളും അടച്ചു.

സംഘർഷത്തിനിടെ ചിലർ പോലീസിനു നേരെയും കല്ലെറിഞ്ഞു. 50-ലേറെ പോലീസുകാർക്ക് പരിക്കേറ്റതായി ഡൽഹി പോലീസ് പറഞ്ഞു. ഡൽഹിയിലും അതിർത്തികളിലും സുരക്ഷ വർധിപ്പിച്ചു.

വിസ്മയ പങ്കുവെച്ച ഇൻസ്റ്റഗ്രാം പോസ്റ്റിലെ ഉള്ളടക്കം:

കണ്ണീർ വാതകം, ലാത്തി ചാർജ്. വിദ്യാർഥികൾക്ക് പരിക്കേറ്റു, റോഡുകൾ ബ്ലോക്ക് ചെയ്തു, മെട്രോ സ്‌റ്റേഷൻ അടച്ചിട്ടു. നഗരത്തിൽ ഉടനീളം ബാരിക്കേഡുകൾ. ഇന്റർനെറ്റ് വിച്ഛേദിച്ചു.

പ്രതിഷേധക്കാരോട് യോജിക്കേണ്ടതില്ല. അവരുടെ ആവശ്യങ്ങളെ പിന്തുണയ്‌ക്കേണ്ട. പങ്കെടുക്കുന്ന സംഘടനകളോട് ആഭിമുഖ്യം പോലും വേണ്ട.

ചർച്ചകൾക്കുപകരം, ആവശ്യങ്ങൾക്കുവേണ്ടി ശബ്ദമുയർത്തുന്നവരെ അടിച്ചമർത്തുകയാണെങ്കിൽ നമ്മളിലോരോരുത്തരും ഇതെന്തുതരം ജനാധിപത്യത്തിലേക്കാണ് നമ്മൾ പോവുന്നതെന്ന് ചോദിക്കണം. കാരണം, നാളെ നിങ്ങളായിരിക്കും അവകാശങ്ങൾക്കായി ശബ്ദമുയർത്തുന്നത്. നിങ്ങളല്ലെങ്കിൽ നഗരത്തിൽ, തൊട്ടടുത്ത്, കുടുംബത്തിൽ ഉള്ളൊരാൾ.

നിങ്ങളോടുള്ള എന്റെ ചോദ്യം ലളിതമാണ്. സ്വന്തം പൗരന്മാരോട് ഇങ്ങനെയാണ് പെരുമാറേണ്ടതെന്ന് നിങ്ങൾ ശരിക്കും വിശ്വസിക്കുന്നുണ്ടോ?

Content Highlights: Vismaya Mohanlal, actor and daughter of superstar Mohanlal, publicly criticized the police crackdowns on student protesters in Delhi through her Instagram post. The protest was led by the Cockroach Janata Party (CJP) against exam malpractices, which turned violent resulting in injuries to both students and police personnel. Authorities responded to the Parliament march with lathi charges, tear gas, internet shutdowns, and metro station closures. Vismaya questioned the nature of democracy where citizen dissent is suppressed through force rather than engaged through peaceful dialogue. She urged citizens to reflect on these actions, warning that anyone could face similar state repression when standing up for their rights in the future