സൂര്യ-മമിത ബൈജു ചിത്രം ‘വിശ്വനാഥ് ആൻഡ് സൺസ്’ അഡ്വാൻസ് ബുക്കിങ് ബുധനാഴ്ച മുതൽ; വെള്ളിയാഴ്ച തിയേറ്ററിൽ

സൂര്യയെ നായകനാക്കി സൂപ്പർഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന 'വിശ്വനാഥ് ആൻഡ് സൺസ്' എന്ന ചിത്രത്തിന്റെ കേരളത്തിലെ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ്, ബുധനാഴ്ച രാവിലെ 10-ന് ആരംഭിക്കും. ഓൺലൈൻ ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്‌ഫോമുകളിൽ കൂടി ടിക്കറ്റുകൾ അഡ്വാൻസ് ആയി ബുക്ക് ചെയ്യാവുന്നതാണ്. ചിത്രത്തിന്റെ ആഗോള റിലീസ് വെള്ളിയാഴ്ചയാണ്. ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്.
മലയാളി താരം മമിത ബൈജു നായികയായി എത്തുന്ന ചിത്രം, ഫോർച്യൂൺ ഫോർ സിനിമാസുമായി ചേർന്ന്, സിതാര എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ സൂര്യദേവര നാഗവംശി, സായ് സൗജന്യ എന്നിവരാണ് നിർമിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കേരളത്തിലെ പ്രീ റിലീസ് ഇവന്റിനായി സൂര്യ ഏതാനും ദിവസങ്ങൾക്ക് മുൻപ് തിരുവനന്തപുരത്ത് എത്തിയിരുന്നു. ദിവസങ്ങൾക്ക് മുൻപ് പുറത്തുവന്ന ചിത്രത്തിന്റെ ട്രെയിലറിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.
ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ മികച്ച ശ്രദ്ധ നേടിയിട്ടുണ്ട്. ഒരു ഗംഭീര ഫാമിലി എന്റർടെയ്‌നർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ഇതിന്റെ ട്രെയ്ലർ, ടീസർ, ഗാനങ്ങൾ, എന്നിവ നൽകുന്നത്. പ്രണയം, ഹാസ്യം, വൈകാരിക നിമിഷങ്ങൾ, മികച്ച ഗാനങ്ങൾ എന്നിവ കോർത്തിണക്കി, സൂര്യ ആരാധകർക്കും കുടുംബ പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
സംവിധായകൻ വെങ്കി അറ്റ്‌ലൂരി തന്നെയാണ് ചിത്രം രചിച്ചിരിക്കുന്നതും. രവീണ ടണ്ഡൻ, രാധിക ശരത്കുമാർ, ഭവാനിശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. സൂര്യയുടെ കരിയറിലെ 46-ാം ചിത്രമായി എത്തുന്ന 'വിശ്വനാഥ് ആൻഡ് സൺസ്', ബ്ലോക്ക്ബസ്റ്റർ ഹിറ്റായ 'ലക്കി ഭാസ്‌കറി'ന് ശേഷം വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന ചിത്രമാണ്.
ഛായാഗ്രഹണം: നിമിഷ് രവി, സംഗീതം: ജി.വി. പ്രകാശ്കുമാർ, എഡിറ്റർ: നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈനർ: ബംഗ്ലാൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: യലമഞ്ചിളി ഗോപാല കൃഷ്ണ (നാനി), ലൈൻ പ്രൊഡ്യൂസർ: കരുമാഞ്ചി ഉമാ മഹേശ്വര റാവു, കലാസംവിധായകർ: ശിവ കാമേഷ് ഡി, ജിത്തു സെബാസ്റ്റ്യൻ,
ഫൈറ്റ് മാസ്റ്റർ: വി. വെങ്കട്ട്, നൃത്തസംവിധാനം: ശേഖർ വി.ജെ, വിജയ് ബിന്നി, സംഭാഷണങ്ങൾ: കെ.എൻ. വിജയകുമാർ, ചീഫ് കോ-ഡയറക്റ്റർ: ശ്രീവാസ്തവ, കോ- ഡയറക്ടർ: അഞ്ജി ചോഡപനിഡി, വി.എഫ്.എക്‌സ്. സൂപ്പർവൈസർ: വാസുദേവ റാവു മൊജ്ജാദ, ഡി.ഐ: ന്യൂബ് സ്റ്റുഡിയോസ്, കളറിസ്റ്റ്: വൈശാഖ് ശിവ, ഡോൾബി അറ്റ്‌മോസ് മിക്‌സ്: ടി. ഉദയ് കുമാർ, ടീസർ കട്ട്: ബലറാം കൃഷ്ണൻ, വിഷ്ണു രാമഗിരി, നിഖിൽ നാദെല്ല, ചീഫ് അസോസിയേറ്റ് എഡിറ്റർ: ബലറാം കൃഷ്ണൻ, അസോസിയേറ്റ് എഡിറ്റർ: ശ്രീനിവാസ് നദിമിണ്ടി, ഡയറക്ഷൻ ഡിപ്പാർട്ട്‌മെന്റ്: വിജയകുമാർ, ബാലയ്യ ഡി. രാജശേഖർ, രാമറാവു ആലുബെല്ലി, രാം സന്ദീപ് വർമ ജമ്പാന, രമേഷ് അഗുരി, നവീൻ ഈദാര, സായ് ചരൺ വണ്ടവസു, റിഷ ചെറുകുരി, ശിവ ശങ്കർ, അനീഷ് ദേവൻപള്ളി, കലാൽ വെങ്കി ഗൗഡ്, ഡി.ഒ.പി. ടീം: ആൻസൺ ടൈറ്റസ്, ഹെമിൽ സുഗുണൻ, അഭിജിത് ഷാബു, നിഖില ലാൽകുമാർ, ഹരി ബാബു, പ്രവീൺ, കോസ്റ്റ്യൂം ഡിസൈനർമാർ: അർച്ചന റാവു, സന്ധ്യ സബ്ബവരപു, മോഷൻ ജി.എഫ.്എക്‌സ്: സബാരി രാമിറോ, പ്രൊഡക്ഷൻ കൺട്രോളർ: രുദ്രേഷ് എസ്, പബ്ലിസിറ്റി ഡിസൈനർ: കബിലൻ, ഡിജിറ്റൽ മാർക്കറ്റിങ്: സന്ദീപ് കുൽക്കർണി, പി.ആർ.ഒ: ശബരി.
Content Highlights: Advance ticket booking for 'Viswanadh and Sons' begins Wednesday at 10 AM on online platforms. The movie marks Suriya's 46th film, directed by Venky Atluri and starring Mamitha Baiju as the female lead. Global release is scheduled for this Friday in theaters across Kerala via New Suriya Films. A family entertainer featuring romance, comedy, and emotional moments with music by G.V. Prakash Kumar