വിശാലിന്റെ മകുടം, സൂര്യയുടെ വിശ്വനാഥ് ആൻഡ് സൺസ്; ഒരേദിവസം രണ്ട് വൻ ചിത്രങ്ങളുമായി ന്യൂ സൂര്യ ഫിലിംസ്

തമിഴ് നടൻ വിശാൽ സംവിധാനം ചെയ്ത നായകനായി അഭിനയിച്ച 'മകുടം' ആഗോള റിലീസ് ഓഗസ്റ്റ് 14-ന്. ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്. അതേദിവസം തന്നെ തിയേറ്ററുകളിൽ എത്തുന്ന സൂര്യ ചിത്രം 'വിശ്വനാഥ് ആൻഡ് സൺസ്' കേരളത്തിൽ എത്തിക്കുന്നതും ന്യൂ സൂര്യ ഫിലിംസ് തന്നെയാണ്.
വിശാൽ തന്നെ രചിച്ചു സംവിധാനം ചെയ്ത 'മകുടം' ആർ.ബി. ചൗധരിയുടെ സൂപ്പർഗുഡ് ഫിലിംസ് ആണ് നിർമിക്കുന്നത്. സൂപ്പർ ഗുഡ് ഫിലിംസ് നിർമിക്കുന്ന 99-മത്തെ സിനിമയാണിത്.
വിശാൽ നായകനാവുന്ന 35-ാമത്തെ സിനിമയാണ് 'മകുടം'. വിശാൽ വൃദ്ധന്റെ വേഷത്തിൽ ഉൾപ്പടെ മൂന്നു ഗെറ്റപ്പുകളിൽ എത്തുന്ന ചിത്രം വമ്പൻ കാൻവാസിൽ ഒരുക്കിയിരിക്കുന്ന മാസ്സ് ആക്ഷൻ എന്റർടെയ്‌നറാണ്. സൂപ്പർഹിറ്റ് സിനിമയായ മാർക്ക് ആന്റണിക്ക് ശേഷം ജി.വി. പ്രകാശ് സംഗീതം നൽകുന്ന വിശാൽ സിനിമ കൂടിയാണ് 'മകുടം'.
ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് ദുഷാര വിജയനാണ്. അഞ്ജലിയും ചിത്രത്തിലെ പ്രധാന സ്ത്രീകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, ടൈറ്റിൽ ടീസർ, ഗാനങ്ങൾ എന്നിവയും മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ജോൺ വിജയ്, ജയപ്രകാശ്, തമ്പി രാമയ്യ, ചിത്ര ലക്ഷ്മൺ, അജയ്, വംശി കൃഷ്ണ, അബു സലിം, അർജായ് പ്രിൻസ്, വി.ജെ. ഝാൻസി, പദം കുമാർ, സാബുമോൻ, അൻപ്, ശ്രീലേഖ വാസന്തി, രാധിക, സബിത റോയ്, ബാലതാരങ്ങളായ അശ്വിൻ, മായാ, സഞ്ജയ്, റിയാൻ, സായ് സഞ്ജൻ, ജെറിക്ക് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
നിർമാതാക്കൾ: ബി. സുരേഷ്, ആർ.ബി. ജീവൻ ചൗധരി, ജിതൻ രമേഷ്, ജീവ, ഛായാഗ്രഹണം: റിച്ചാർഡ് എം. നാഥൻ, അഭിനന്ദൻ രാമാനുജം, സംഗീതം: ജി.വി. പ്രകാശ് കുമാർ, കലാസംവിധായകൻ: ജി. ദുരൈരാജ്, ആക്ഷൻ ഡയറക്ടർ: ദിലീപ് സുബ്ബരായൻ, എഡിറ്റർ: എൻ.ബി. ശ്രീകാന്ത്, സംഭാഷണം: പൊൻ പാർഥിപൻ, വിശാൽ, അനദ് കുമാരൻ (തമിഴ്), രാജേഷ് എ. മൂർത്തി (തെലുങ്ക്), കഥ: രവി അരസു, വരികൾ: ഏകാദശി, വിവേക്, ഉമാ ദേവി, കരുണാകരൻ, വി7എച്ച്, കോസ്റ്റ്യൂം ഡിസൈനർ: വാസുകി ഭാസ്‌കർ, നൃത്തസംവിധാനം: ബൃന്ദാ, ദിനേശ്, അസർ, അപ്‌സാർ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: എം.വി. രമേഷ്
വിഷ്വൽ ഇഫക്റ്റ്‌സ് സ്റ്റുഡിയോ: ലോർവൻ സ്റ്റുഡിയോ, സൗണ്ട് ഇഫക്റ്റ്‌സ് ആൻഡ് മിക്‌സ്: ടി. ഉദയ് കുമാർ (സൗണ്ട് വൈബ് സ്റ്റുഡിയോ), ഡി.ഐ: ബി2എച്ച് സ്റ്റുഡിയോസ്, ടൈറ്റിൽ ഡിസൈനർ: ട്യൂണി ജോഹാൻ, പബ്ലിസിറ്റി ഡിസൈനർ: കണ്ണദാസൻ ഡി.കെ.ഡി, പ്രൊമോ സ്റ്റിൽസ്: സുദർശൻ, സ്റ്റിൽസ്: സായ് സന്തോഷ്, മാർക്കറ്റിങ്: ടിക്കറ്റ് ഫാക്ടറി.
Content Highlights: Vishal's directorial debut and 35th film 'Magudam' releases globally on August 14. New Surya Films is distributing both 'Magudam' and Suriya's 'Vishwanath and Sons' in Kerala. Magudam features Vishal in three distinct looks, including an elderly character. The film's music is composed by G.V. Prakash Kumar with Dushara Vijayan as the lead actress.