തൃഷയും വിജയ്‌യും വിവാഹിതരാവുന്നുവെന്ന് റീൽ; ലൈക്കടിച്ച് നടിയുടെ അമ്മ, സ്ഥിരീകരണമോയെന്ന് ആരാധകർ

#Movies Desk
വിജയ്‌യും തൃഷയും വിവാഹവിരുന്നില്‍ | Photo: X/ Tamil_trendy_07, PRAKASH
വിജയ്‌യും തൃഷയും വിവാഹവിരുന്നില്‍ | Photo: X/ Tamil_trendy_07, PRAKASH

നടിയുമായി വിവാഹേതരബന്ധമുണ്ടെന്ന് ആരോപിച്ച് നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്‌യുടെ ഭാര്യ സംഗീത സ്വർണ്ണലിംഗം നൽകിയ ഹർജി കോടതി പരിഗണിക്കാനിരിക്കുകയാണ്. ഇതിനിടെയാണ് വിജയ് തമിഴ് നിർമാതാവിന്റെ മകന്റെ വിവാഹത്തിന് നടി തൃഷയ്‌ക്കൊപ്പം എത്തിയത്. ഇത് തമിഴ്‌നാട്ടിൽ വലിയ വിവാദമായി. ആ വിവാദങ്ങൾക്ക് കൂടുതൽ ചൂടുപകരുകയാണ് തൃഷയുടെ അമ്മയുടെ ഒരു ലൈക്.

വിജയ്‌യും തൃഷയും ഉടൻ വിവാഹിതരാകാൻ ഒരുങ്ങുന്നു എന്ന് അവകാശപ്പെടുന്ന റീൽ ഇൻസ്റ്റഗ്രാമിൽ കറങ്ങി നടക്കുന്നുണ്ട്. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം വിവാഹമുണ്ടാവുമെന്നും ഇക്കാര്യം ഉടൻ തന്നെ ഇരുവരും പരസ്യമാക്കുമെന്നും റീലിൽ അവകാശപ്പെടുന്നു. ആ റീലിന് നടിയുടെ അമ്മ ഉമാ കൃഷ്ണൻ ലൈക്കടിച്ചതാണ് പുതിയ ചർച്ചകൾക്ക് വഴി തെളിച്ചത്.

നടിയുടെ അമ്മയുടെ ലൈക്ക് അഭ്യൂഹത്തിന് സ്ഥിരീകരണം നൽകുന്നതാണെന്ന് ഒരുവിഭാഗം ആരാധകർ അവകാശപ്പെടുന്നു. അതേസമയം, ലൈക്ക് അബദ്ധവശാൽ സംഭവിച്ചതാവാമെന്ന് മറ്റൊരു വിഭാഗവും വാദിക്കുന്നുണ്ട്. വിജയ്‌യോ തൃഷയോ ഇക്കാര്യം സ്ഥിരീകരിക്കാത്തിടത്തോളം ഒന്നും ഉറപ്പിക്കാൻ കഴിയില്ലെന്നും ആരാധകർ പറയുന്നുണ്ട്.

Content Highlights: Viral Instagram reel claims Vijay and Trisha are set to marry after elections. Trisha's mother Uma Krishnan liked the video, fueling fan speculation. The rumors follow ongoing controversies regarding Vijay's personal life and legal petitions. Neither actor has officially confirmed or denied the wedding reports