ഒരിക്കൽക്കൂടി 100 കോടി തിളക്കത്തിൽ അജയ് ദേവ്ഗൺ; കുതിപ്പ് തുടർന്ന് 'ശെെത്താൻ'

അജയ് ദേവ്‍ഗൺ, ജ്യോതിക, ആർ മാധവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ശെെത്താൻ 100 കോടി ക്ലബ്ബിൽ. റിലീസ് ചെയ്ത് 10-ാം നാളാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 106.84 കോടി രൂപയാണ് ചിത്രം ഇന്ത്യയിൽ നിന്ന് ഇതുവരെ സ്വന്തമാക്കിയിരിക്കുന്നത്.
റിപ്പോർട്ടുകൾ പ്രകാരം 100 കോടി ക്ലബ്ബിലെത്തുന്ന അജയ് ദേവ്ഗണിൻ്റെ 13-ാമത്തെ ചിത്രമാണ് 'ശെെത്താൻ'. മൂന്ന് ചിത്രങ്ങൾ 200 കോടി ക്ലബ്ബിലും ഇടം നേടി. തൻഹാജിയാണ് ഏറ്റവുമധികം കളക്ഷൻ സ്വന്തമാക്കിയ അജയ് ദേവ്ഗൺ ചിത്രം.
'ശെയ്ത്താ'ന്റെ ട്രെയിലർ പുറത്തിറങ്ങിയത് മുതൽ ചിത്രം പ്രതീക്ഷ ജനിപ്പിച്ചിരുന്നു. വികാസ് ബാലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അജയ് ദേവ്‍ഗൺ തന്നെയാണ് ചിത്രത്തിന്റെ നിർമാതാവ്. സുധാകർ റെഡ്ഡി യക്കാന്തിയാണ് ഛായാഗ്രാഹണം. അമിത് ത്രിവേദിയാണ് 'ശെയ്‍ത്താ'ന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രം മാർച്ച് എട്ടിനാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.
Content Highlights: vijay devgn movie shaitaan in 100 crore club