അജിത് കുമാർ ചിത്രം 'വിടാമുയർച്ചി' ട്രെയിലർ പുറത്ത്; കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

Photo: Screengrab, Youtube/ SunTV
Photo: Screengrab, Youtube/ SunTV

തമിഴകത്തിന്റെ സൂപ്പര്‍താരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകന്‍ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയര്‍ച്ചി'യുടെ ട്രെയ്‌ലര്‍ പുറത്ത്. ട്രെയ്ലറിനൊപ്പം ചിത്രത്തിന്റെ പുതിയ റിലീസ് തീയതിയും പുറത്ത് വിട്ടു. 2025, ഫെബ്രുവരി 6 നാണ് ചിത്രം ആഗോള റിലീസായി എത്തുക. ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് ആണ് ചിത്രം കേരളത്തില്‍ വമ്പന്‍ റിലീസായി വിതരണം ചെയ്യുന്നത്. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

തൃഷ നായികാ വേഷം ചെയ്യുന്ന ചിത്രം വമ്പന്‍ ആക്ഷന്‍ ചിത്രമായിരിക്കുമെന്ന് ട്രെയ്‌ലര്‍ വ്യക്തമാക്കുന്നു. അജിത്തിന്റെ ഗംഭീര ആക്ഷന്‍ രംഗങ്ങളായിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. ഹോളിവുഡ് ചിത്രങ്ങളുടെ ഫീല്‍ തരുന്ന സ്‌റ്റൈലിഷ് മേക്കിങ് ആണ് ചിത്രത്തിന്റേതെന്നും സൂചനയുണ്ട്. ചിത്രത്തിന്റെ ആദ്യ ടീസര്‍, ഒരു ഗാനം എന്നിവ നേരത്തെ പുറത്ത് വന്നിരുന്നു. ആക്ഷന്‍, ത്രില്‍, സസ്‌പെന്‍സ് എന്നിവക്ക് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ടീസറും ഇപ്പോള്‍ വന്ന ട്രെയ്ലറും പറയുന്നു. 

അജിത്, തൃഷ എന്നിവര്‍ കൂടാതെ അര്‍ജുന്‍, റെജീന കസാന്‍ഡ്ര, ആരവ്, നിഖില്‍, ദസാരഥി, ഗണേഷ്, വിഷ്ണു ഇടവന്‍, അറിവ്, അമോഗ് ബാലാജി, മോഹന്‍ രാജ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഉള്‍പ്പെടെയുള്ള, നേരത്തെ പുറത്ത് വന്ന പോസ്റ്ററുകളും മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. വിടാമുയര്‍ച്ചിയുടെ സാറ്റലൈറ്റ് അവകാശം സണ്‍ ടിവിയും ഒടിടി അവകാശം നെറ്റ്ഫ്‌ലിക്‌സും വമ്പന്‍ തുകയ്ക്കാണ് നേടിയെടുത്തത്.

ഛായാഗ്രഹണം- ഓം പ്രകാശ്, സംഗീതം- അനിരുദ്ധ് രവിചന്ദര്‍, എഡിറ്റിംഗ്- എന്‍ ബി ശ്രീകാന്ത്,  കലാസംവിധാനം - മിലന്‍, സംഘട്ടന സംവിധാനം- സുപ്രീം സുന്ദര്‍, വസ്ത്രാലങ്കാരം - അനു വര്‍ദ്ധന്‍, നൃത്ത സംവിധാനം- കല്യാണ്‍, ഓഡിയോഗ്രഫി- ടി ഉദയകുമാര്‍, എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍- സുബ്രമണ്യന്‍ നാരായണന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ജെ ഗിരിനാഥന്‍, കെ ജയശീലന്‍, വിഎഫ്എക്‌സ്- ഹരിഹരസുധന്‍, സ്റ്റില്‍സ്- ആനന്ദ് കുമാര്‍, ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍- ഡ്രീം ബിഗ് ഫിലിംസ്, പിആര്‍ഒ ശബരി.

Content Highlights: Ajith Kumar`s `Vidaamuyarchi` trailer is out!